Wednesday, 22 January 2025

ജി പി സമ്പാദിക്കുന്നത് ഓരോ വർഷവും 113,000 പൗണ്ടോളം. എന്നാൽ കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ജോലി ഉപേക്ഷിച്ചത് 1,000 ജി.പിമാർ.

നാഷണൽ ആവറേജ് സാലറിയുടെ മൂന്നിരട്ടിയാണ് സാധാരണ രീതിയിൽ യുകെയിലെ ജി പിമാർ വർഷം തോറും സമ്പാദിക്കുന്നത്. എന്നിരുന്നാലും ഈ പ്രഫഷൻ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ജോലി ഉപേക്ഷിച്ചത് 1,000 ജി.പിമാരാണ്.

യുകെയിലെ ഭൂരിഭാഗം ജി പികളും ക്ലിനിക്കൽ ജോലികളിൽ നിന്ന് ഒഴിവാകുകയും പത്തിൽ ആറു പേർ വീതം 60 വയസിനു മുമ്പേ റിട്ടയർമെന്റ് എടുക്കുകയും ചെയ്തിട്ടുണ്ട്. മിക്ക ജി പിമാരും കോൺട്രാക്ടഡ് അവറിനേക്കാളും കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നതിനാൽ അവർക്ക് ഹെൽത്ത് റിസ്കും ഉണ്ടാകുന്നുണ്ട്. ജി പിമാരുടെ എണ്ണത്തിൽ വന്നിരിക്കുന്നതിലെ കുറവുമൂലം രോഗികൾക്ക് ഒരു അപ്പോയിൻറ്മെൻറിനായി നീണ്ട വെയിറ്റിംഗ് ലിസ്റ്റാണ് ഇംഗ്ലണ്ടിൽ ഉണ്ടാകുന്നത്.

 

Other News