Thursday, 07 November 2024

ബ്രിട്ടണിൽ ബിസിനസ് രംഗത്ത് ആത്മവിശ്വാസം കൂടുന്നു. കഴിഞ്ഞ മൂന്നു വർഷത്തിലെ ഏറ്റവും മികച്ച നിലയിലേയ്ക്ക് രാജ്യത്തിന്റെ ബിസിനസ് രംഗം ഉയരുന്നു.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ പ്രതീക്ഷ നല്കുന്ന നിർണായകമായ ചലനങ്ങൾ ദൃശ്യമായിത്തുടങ്ങി. ബ്രിട്ടണിൽ ബിസിനസ് രംഗത്ത് ആത്മവിശ്വാസം കൂടുന്നതായി സർവേ കണ്ടെത്തി. കഴിഞ്ഞ മൂന്നു വർഷത്തിലെ ഏറ്റവും മികച്ച നിലയിലേയ്ക്ക് രാജ്യത്തിന്റെ ബിസിനസ് രംഗം ഉയരുന്നു വരികയാണ്. ആയിരത്തിലേറെ വരുന്ന കമ്പനി ഡയറക്ടർമാർക്കിടയിൽ നടത്തിയ വിലയിരുത്തലിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ കൺസർവേറ്റീവ് പാർട്ടി നേടിയ ചരിത്ര വിജയം രാജ്യത്തിന്റെ നയരൂപീകരണത്തിലും സാമ്പത്തിക രംഗത്തും സ്ഥിരത കൈവരുത്തുമെന്ന ഉറപ്പാണ് ബിസിനസ് രംഗത്ത് ഉത്സാഹം സൃഷ്ടിക്കുന്നത്. ബ്രെക്സിറ്റിന്റെ കാര്യത്തിലുണ്ടായ അനിശ്ചിതത്വവും ഗവൺമെന്റിന് പാർലമെന്റിൽ വേണ്ടത്ര ഭൂരിപക്ഷം ഇല്ലാത്തതും രാജ്യത്തെ അനിശ്ചിതത്വത്തിലേയ്ക്ക് തള്ളിവിട്ടിരുന്ന അവസ്ഥയ്ക്ക് മാറ്റം വന്നത് ബിസിനസുകൾ സ്വാഗതം ചെയ്യുന്നു.

ബിസിനസ് കോൺഫിഡൻസിൽ 39 പോയിന്റിന്റെ മാറ്റമാണ് ദൃശ്യമായിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേർസ് നടത്തിയ പഠനത്തിൽ ഇലക്ഷനു മുമ്പ് നവംബറിൽ മൈനസ് 18 ആയിരുന്ന സ്കോർ ഇലക്ഷനുശേഷം 21 പോയിന്റിലേയ്ക്ക് ഉയർന്നു. ബിസിനസ് കോൺഫിഡൻസ് 2016 ജൂണിലെ ഇ യു റഫറണ്ടത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സ് പറയുന്നു.

Other News