ബ്രിട്ടണിലെ ഒരു സ്കൂൾ മാത്രം ക്രിസ്മസ് ഡേയിൽ തുറക്കും. പോർട്ട്സ്മൗത്തിലെ പാർക്ക് കമ്മ്യൂണിറ്റി സ്കൂളിൽ ഇന്ന് എത്തുന്നത് 60 കുട്ടികൾ.

ക്രിസ്മസ് ആഘോഷത്തിൽ ബ്രിട്ടൺ ലയിച്ചു ചേരുമ്പോൾ ഒരു സ്കൂൾ മാത്രം ഇന്ന് തുറക്കും. പോർട്ട്സ് മൗത്തിലെ കമ്മ്യൂണിറ്റി സ്കൂളിലേയ്ക്കും 60 കുട്ടികളും അവരുടെ കുടുംബാംഗങ്ങളും പെൻഷനേഴ്സും ക്രിസ്മസ് ഡേയിൽ എത്തിച്ചേരും. ഇവർക്ക് ബ്രിട്ടന്റെ പാരമ്പര്യ രീതിയിലുള്ള ക്രിസ്മസ് ഡിന്നർ ഇവിടെ ഒരുക്കുന്നുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കാണ് ക്രിസ്മസ് മീൽ നല്കുന്നത്.

തദ്ദേശീയരായ സുമനസ്സുകളും ടീച്ചർമാരും നല്കിയ സംഭാവനകളും വോളണ്ടിയർമാരുടെ സേവനവും ഉപയോഗിച്ചുകൊണ്ടാണ് സ്കൂൾ ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനം കാഴ്ച വയ്ക്കുന്നത്. ലോക്കൽ ബിസിനസുകൾ കുട്ടികൾക്ക് ക്രിസ്മസ് ഗിഫ്റ്റുകൾ നല്കും. വോളണ്ടിയർമാർ ഇവർക്ക് ഡിന്നർ വിളമ്പും. ഒരു സ്കൂളിനപ്പുറം ലോകത്തിനു മാതൃകയാകണം എന്ന ചിന്തയിൽ നിന്നാണ് ഇതുപോലെയൊരു ആശയം സ്കൂൾ ഒരുക്കിയത്. സ്കൂൾ ഹോളിഡേയിൽ ഒരു കുട്ടിയും വിശന്നു കഴിയുന്നില്ലെന്ന് ഉറപ്പാക്കുന്ന സ്കീമും സ്കൂൾ നിലവിൽ ചെയ്യുന്നുണ്ട്.

 

Other News