വാട്ട്സ് ആപ്പിന്റെ ഡാർക്ക് മോഡ് റിലീസിനു തയ്യാറെടുക്കുന്നു. ഫോണിന്റെ സ്ക്രീനിൽ നിന്നുള്ള പ്രകാശത്തിന്റെ അളവ് പരിമിതപ്പെടുത്തും. ആദ്യം ആൻഡ്രോയിഡ് വേർഷനിൽ.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിൽ ഉള്ള വാട്ട്സ് ആപ്പിന്റെ ഡാർക്ക് മോഡ് റിലീസിനു തയ്യാറെടുക്കുന്നു. ആദ്യം ആൻഡ്രോയിഡ് വേർഷനിൽ ആയിരിക്കും ലഭ്യമാവുക. ഫോണിന്റെ സ്ക്രീനിൽ നിന്നുള്ള പ്രകാശത്തിന്റെ അളവ് പരിമിതപ്പെടുത്തുവാൻ പുതിയ അപ്ഡേറ്റിലൂടെ കഴിയും. മെസേജ് ബബിളിനായി ഡാർക്ക് കളർ ബാക്ക് ഗ്രൗണ്ടും പ്രകാശനിയന്ത്രണത്തിനായി ലൈറ്റ് കളർ ബാക്ക് ഗ്രൗണ്ടും ഇതിലൂടെ ലഭ്യമാകും.
ഐ ഒ എസിന്റെ ഡാർക്ക് തീം റീലീസിനായി ഏകദേശം തയ്യാറാണെങ്കിലും വളരെ കുറഞ്ഞ രീതിയിലുള്ള തിരുത്തലുകൾ ചെയ്യാനുണ്ട്. അതിനു ശേഷം ഇതു ഐപാഡിലും ഐഫോണുകളിലും ലഭ്യമാകും. ഡാർക്ക് മോഡ് ബാറ്ററിയുടെ ഉപയോഗം കുറയ്ക്കാൻ സഹായിക്കും. ഫേസ്ബുക്കിന്റെ മെസഞ്ചർ ആപ്പിൽ ഈ സംവിധാനം നിലവിലുണ്ട്.