ഓൺലൈൻ ഷോപ്പിംഗിൽ ക്രിസ്മസ് ഡേയിൽ ചെലവഴിക്കുന്നത് ഒരു ബില്യൺ പൗണ്ടിലേറെ. 7.3 മില്യൺ ആളുകൾ ഡിസ്കൗണ്ട് ഷോപ്പിംഗ് നടത്തും.
ക്രിസ്മസ് ഡേയിൽ ഓൺലൈൻ ഷോപ്പിംഗിൽ ചെലവഴിക്കുന്നത് ഒരു ബില്യൺ പൗണ്ടിലേറെ. ക്രിസ്മസ് ഈവിൽ നിരവധി ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചതും ഹൈ സ്ട്രീറ്റിൽ അവസാന നിമിഷ ഷോപ്പിംഗിന് പോകാൻ സാധിക്കാത്തവരും ഓൺലൈനിൽ ലഭ്യമാകുന്ന ഡിസ്കൗണ്ട് ഉപയോഗപ്പെടുത്താൽ തയ്യാറെടുക്കുകയാണ്. നേരിട്ട് ഷോപ്പുകളിൽ നിന്ന് വാങ്ങിക്കുന്നവരുടെ എണ്ണത്തിൽ 8 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഓൺലൈൻ ഷോപ്പിംഗ് ട്രെൻഡ്, ബ്ലാക്ക് ഫ്രൈഡേയുടെ സ്വാധീനം എന്നിവയും ഷോപ്പുകളിൽ നിന്നുള്ള സെയിലിൽ കുറവു വരാൻ കാരണമായിട്ടുണ്ട്. മാർക്ക് ആൻഡ് സ്പെൻസർ, ജോൺ ലൂയിസ്, കറിസ് പി സി വേൾഡ്, ബൂട്ട്സ് എന്നിവ ഓൺലൈൻ സെയിൽ ഇന്നലെ ആരംഭിച്ചു കഴിഞ്ഞു. 7.3 മില്യൺ ആളുകൾ ക്രിസ്മസ് ഈവിൽ ഓൺലൈൻ ഷോപ്പിംഗ് നടത്തും.