Monday, 23 December 2024

ഇന്ന് ക്രിസ്മസ് ദിനം. ഗ്ലോബൽ ന്യൂസ് പ്രീമിയറിന്റെ എല്ലാ വായനക്കാർക്കും ക്രിസ്മസിന്റെ മംഗളങ്ങൾ.

ലോകമെമ്പാടുമുള്ള ജനങ്ങൾ ഇന്ന് യേശുക്രിസ്തുവിന്റെ ജനനമാഘോഷിക്കുന്നു. സമാധാനത്തിന്റെയും എളിമയുടെയും സ്നേഹ സന്ദേശവുമായി ക്രിസ്മസ് വീണ്ടുമെത്തി. ക്രിസ്മസ് ട്രീയും പുൽക്കൂടും ഒരുക്കിയാണ് കുടുംബങ്ങളിൽ ക്രിസ്മസിനെ വരവേൽക്കുന്നത്. ഒത്തുചേരലിന്റെയും ക്രിസ്മസ് സമ്മാനങ്ങൾ കൈമാറുന്നതിന്റെയും ഉത്സാഹത്തിലാണ് ലോകം. വത്തിക്കാനിൽ സാർവത്രിക സഭയുടെ തലവനായ ഫ്രാൻസിസ് പാപ്പ ക്രിസ്മസ് ദിവ്യബലിയ്ക്ക് നേതൃത്വം നല്കി. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉള്ള ദേവാലയങ്ങളിൽ പാതിരാ കുർബാനയും കരോൾ സർവീസുകളും നടത്തപ്പെട്ടു.

ലോകത്തെമ്പാടും സമാധാനവും സഹവർത്തിത്വവും ഐക്യവും നിലനിന്നുപോകാൻ ഈ ക്രിസ്മസ് ആഘോഷം ഉപകരിക്കട്ടെ. ഗ്ലോബൽ ന്യൂസ് പ്രീമിയറിന്റെ എല്ലാ വായനക്കാർക്കും ക്രിസ്മസിന്റെ മംഗളങ്ങൾ നേരുന്നു.

ന്യൂസ് ഡെസ്ക്
ഗ്ലോബൽ ന്യൂസ് പ്രീമിയർ

Other News