യൂണിവേഴ്സിറ്റികൾ സ്റ്റുഡൻറ്സിന് അക്കോമഡേഷൻ ഒരുക്കുന്നതിൽ കാലതാമസം വരുത്തുന്നു. ഈ വർഷമാദ്യം താത്കാലിക താമസ സൗകര്യത്തിൽ കഴിഞ്ഞത് 800 സ്റ്റുഡൻറുകൾ.
യൂണിവേഴ്സിറ്റി സ്റ്റുഡൻറ്സിന് ആവശ്യമായ താമസ സൗകര്യങ്ങൾ ഒരുക്കുന്നതിൽ യൂണിവേഴ്സിറ്റി അധികൃതർ അലംഭാവം കാണിക്കുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെയും പഠനത്തെയും ബാധിക്കുന്നു. അദ്ധ്യയന വർഷത്തിന്റെ ആദ്യ ആഴ് ചകളിൽ സ്വന്തമായി ഹോട്ടലുകളിലും മറ്റും താമസിക്കേണ്ട സ്ഥിതിയാണ് സ്റ്റുഡന്റ്സിന് വന്നു ചേരുന്നത്. ബ്രിട്ടണിലെ വിവിധ യൂണിവേഴ്സിറ്റികളിലേയ്ക്ക് എത്തുന്ന തുടക്കക്കാരായ സ്റ്റുഡന്റ്സിനും ഇന്റർനാഷണൽ സ്റ്റുഡന്റ്സിനുമാണ് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നത്.
കാമ്പസിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് ഇക്കാര്യം സ്റ്റുഡന്റ്സിനെ യൂണിവേഴ്സിറ്റി അറിയിക്കുന്നത് തന്നെ. ഈ വർഷമാദ്യം താത്കാലിക താമസ സൗകര്യത്തിൽ കഴിഞ്ഞത് 800 സ്റ്റുഡൻറുകളാണ്. സ്റ്റുഡൻറ് ഹൗസിംഗ് ചാരിറ്റിയായ യൂണിപോൾ പറയുന്നത് 2000 ലേറെ സ്റ്റുഡൻറുകളെ താമസ സൗകര്യത്തിലെ അപര്യാപ്തത ഈ വർഷം ബാധിച്ചു എന്നാണ്. സ്റ്റുഡന്റ്സിനെ റിക്രൂട്ട് ചെയ്യാൻ യൂണിവേഴ്സിറ്റികൾ തമ്മിൽ മത്സരമാണ് നടക്കുന്നത്. ഏകദേശം 9250 പൗണ്ട് ഫീസിനത്തിൽ ഈടാക്കുമ്പോഴും അവർക്കുള്ള താമസ സൗകര്യമൊരുക്കുന്നതിൽ യൂണിവേഴ്സിറ്റികൾ അലംഭാവം തുടരുകയാണ്.