ലോട്ടറിയടിച്ച 500,000 പൗണ്ടുപയോഗിച്ച് ഡൗൺ സിൻഡ്രോമുള്ള മകന് വീടുവാങ്ങിക്കാനൊരുങ്ങി അമ്മ.

തണ്ടർബോൾ ലോട്ടറിയിലെ അഞ്ച് നമ്പരും മാച്ചായപ്പോൾ 31കാരിയായ നട്ടാഷ ഫ്ളഡർ നേടിയത് 500,000 പൗണ്ടാണ്. ടെസ്കോയിൽ നിന്ന് ഡിസംബർ 7 ഡ്രോയിലേയ്ക്ക് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. നമ്പർ ചെക്ക് ചെയ്ത നടാഷയ്ക്ക് വിശ്വാസം വന്നില്ല. അതിനാൽ തന്റെ സഹോദരിയെക്കൊണ്ടും വീണ്ടും നമ്പരുകൾ ശരിയാണെന്ന് ഉറപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാഷണൽ ലോട്ടറിയുടെ അപ്പ് ഉപയോഗിച്ച് വിന്നിംഗ് നമ്പരുകൾ തന്റേതാണ് എന്ന് അവർ സ്ഥിരീകരിച്ചു.

ലിങ്കൺ ഷയറിലെ സ്കെഗ്നസിലാണ് നട്ടാഷ താമസിക്കുന്നത്. വാടകയ്ക്ക് താമസിക്കുന്ന നട്ടാഷ ഇനി ഒരു വീട് വാങ്ങിക്കണമെന്ന പദ്ധതിയിലാണ്. നടാഷയുടെ മൂത്ത മകന് ഡൗൺ സിൻഡ്രോമാണ്. അവന് ആവശ്യമുള്ള സ്പെഷ്യലിസ്റ്റ് ഉപകരണങ്ങൾ സൂക്ഷിക്കാൻ സ്ഥലമുള്ളതും സുഖപ്രദവുമായ ഒരു മുറി ഒരുക്കണം. അതിനായി നേടിയ ജാക്ക് പോട്ടിന്റെ ഒരു ഭാഗം ചെലവഴിക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ.

Other News