Tuesday, 24 December 2024

സംഭവ ബഹുലമായിരുന്നു 2019 എന്ന് ക്രിസ്മസ് സന്ദേശത്തിൽ ക്വീൻ. ആഗോള താപനത്തിനെതിരെയുള്ള യുവജനങ്ങളുടെ പ്രതികരണത്തിനും അഭിനന്ദനം.

ആഗോള താപനത്തിനെതിരെയുള്ള യുവജനങ്ങളുടെ പ്രതികരണത്തിന് അഭിനന്ദനമറിയിച്ചും ബ്രിട്ടണിലെ രാഷ്ട്രീയ മാറ്റങ്ങളെ പരാമർശിച്ചുമുള്ള ക്രിസ്മസ് സന്ദേശമായിരുന്നു ക്വീൻ ഇത്തവണ നല്കിയത്. സംഭവ ബഹുലമായിരുന്നു 2019 എന്ന് ക്വീൻ പറഞ്ഞു. പ്രീ റെക്കോർഡഡ് സന്ദേശമാണ് പ്രക്ഷേപണം ചെയ്തത്. ബെക് സിറ്റിനെ പരാമർശിച്ച ക്വീൻ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ഒന്നിക്കണമെന്ന് അഭിപ്രായപ്പെട്ടു. ക്രിസ്തുവിന്റെ പഠനങ്ങളെ പരാമർശിച്ച ക്വീൻ വിശ്വാസത്തിൽ അധിഷ്ഠിതമായ ചെറിയ വിട്ടുവീഴ്ചകളിലൂടെ ജനതകൾക്ക് ഒന്നാകാൻ കഴിയുമെന്നും പറഞ്ഞു.

ഇലക്ഷന് മുമ്പ് പാർലമെൻറ് ബ്രെക്സിറ്റ് വിഷയത്തിൽ സസ്പെൻഡ് ചെയ്തതും പ്രിൻസ് ആൻഡ്രു- ജെഫ്രി എപ്സ്റ്റീൻ വിവാദവുമൊക്കെ ക്വീനിന്റെ സന്ദേശത്തിൽ പല പരാമർശങ്ങൾക്കും കാരണഭൂതമായി. രാജകുടുംബാംഗങ്ങളുടെ ഫോട്ടോഗ്രാഫുകളാൽ നിറഞ്ഞ ബാക്ക് ഗ്രൗണ്ടിൽ ഡെസ്കിന് സമീപമിരുന്നാണ് ക്വീൻ സന്ദേശം നല്കിയിരിക്കുന്നത്.

 

Other News