Thursday, 23 January 2025

ലീഡ്സ് ഗ്ലാഡിയേറ്റേഴ്സ് ക്ലബിന്റെ പ്രീമിയർ ലീഗ് അവാർഡ് നൈറ്റ് ഡിസംബർ 28 ശനിയാഴ്ച.

ലീഡ്സ് ഗ്ലാഡിയേറ്റേഴ്സ് ഒരുക്കുന്ന ലീഡ്സ് പ്രീമിയർ ലീഗ് അവാർഡ് നൈറ്റ് ഡിസംബർ 28 ന് ശനിയാഴ്ച നടക്കും. ഷീപ്സ്കാർ ബാർ ആൻഡ് ഗ്രില്ലിൽ ഉച്ചയ്ക്ക് ശേഷം 3.30 തുടങ്ങുന്ന അവാർഡ് നൈറ്റ് രാത്രി 10.30 വരെ നീണ്ടു നിൽക്കും. നിരവധി കലാപ്രതിഭകൾ സ്റ്റേജിൽ നിറയുന്ന വർണ്ണ മനോഹരമായ മണിക്കൂറുകളെ വരവേൽക്കാൻ ലീഡ്സ് ഗ്ലാഡിയേറ്റേഴ്സിന്റെ സംഘാടകർ അക്ഷീണ പരിശ്രമത്തിലാണ്.

2015 ലാണ് ലീഡ്സ് ഗ്ലാഡിയേറ്റേഴ്സ് ക്ലബ് സ്ഥാപിതമായത്. ഞായറാഴ്ചകളിൽ T20 ക്രിക്കറ്റ് കളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കം കുറിച്ചത്. യോർക്ക് ഷയർ ഏരിയയിലും സമീപ പ്രദേശങ്ങളിലുള്ള മുതിർന്നവർക്കും കുട്ടികൾക്കും ക്രിക്കറ്റ് കളിക്കാനുള്ള വേദിയായി മാറിക്കഴിഞ്ഞു ഗ്ലാഡിയേറ്റേഴ്സ് ക്ലബ്.

Other News