Monday, 23 December 2024

ബ്രിട്ടണ് സ്നേഹ സന്ദേശമയച്ച് യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ്. യൂറോപ്യൻ യൂണിയനിലേയ്ക്ക് എപ്പോൾ മടങ്ങി വന്നാലും സ്വാഗതമെന്നും ബ്രെക്സിറ്റ് മുറിപ്പെടുത്തുന്നുവെന്നും കത്തിൽ.

യൂറോപ്യൻ യൂണിയനിലേയ്ക്ക് ബ്രിട്ടൺഎപ്പോൾ മടങ്ങി വന്നാലും സ്വാഗതമെന്നും ബ്രെക്സിറ്റ് മുറിപ്പെടുത്തുന്നുവെന്നും യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് തന്റെ സ്നേഹ സന്ദേശത്തിൽ കുറിച്ചു. മുൻ ഡച്ച് ഫോറിൻ മിനിസ്റ്ററായ ഫ്രാൻസ് ടിമ്മർമാനാണ് ബ്രെക്സിറ്റ് മൂലം ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപിരിയുന്നതിന്റെ വേദന പങ്കുവെച്ചത്. റോമിലെ ബ്രിട്ടീഷ് സ്കൂളായ സെന്റ് ജോർജസ് ഇംഗ്ലീഷ് സ്കൂളിലാണ് അദ്ദേഹം തന്റെ വിദ്യാഭ്യാസം നടത്തിയത്.

ബ്രിട്ടനെയും ബ്രിട്ടീഷ് സംസ്കാരത്തെയും തന്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ അടുത്തറിഞ്ഞ ടിമ്മർമാർ ഈ വേർപിരിയലിനെ അതീവ ദു:ഖത്തോടെയാണ് കാണുന്നത്. ഗാർഡിയൻ ന്യൂസിലാണ് അദ്ദേഹം തന്റെ സന്ദേശം കുറിച്ചത്. 2020 ജനുവരി 31ന് ബ്രിട്ടൺ ഔദ്യോഗികമായി യൂറോപ്യൻ യൂണിയൻ വിടും. പിന്നീടുള്ള 11 മാസങ്ങളിൽ ഇയുവും ബ്രിട്ടണും തമ്മിലുള്ള കരാറുകളും നിയമ വശങ്ങളും പൂർത്തിയാക്കുന്ന സമയമാണ്. 2020 ഡിസംബർ 31 നപ്പുറത്തേയ്ക്ക് ബ്രെക്സിറ്റ് നീട്ടില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ബില്ലും പാർലമെന്റ് പാസാക്കിയിരുന്നു.
 

Other News