Wednesday, 22 January 2025

"വാഷ് യുവർ ട്രീസ് ". ഗാർഡൻ വിന്ററിൽ മനോഹരമാക്കാൻ റോയൽ ഹോൾട്ടിക്കൾച്ചറൽ സൊസൈറ്റിയുടെ നിർദ്ദേശമിങ്ങനെ.

വിന്റർ മാസങ്ങളിൽ ഗാർഡന്റെ മനോഹാരിത നിലനിർത്താൻ മരങ്ങളെ വെള്ളമുപയോഗിച്ച് വൃത്തിയാക്കാൻ റോയൽ ഹോൾട്ടിക്കൾച്ചറൽ സൊസൈറ്റി നിർദ്ദേശിക്കുന്നു. ഡെവണിലെ റോസ് മൂറിൽ ഉള്ള ഗാർഡനിൽ ഉള്ള സിൽവർ ബേർച്ച് ട്രീകളെ ഇത്തവണ ആദ്യമായി റോയൽ ഹോൾട്ടിക്കൾച്ചറൽ സൊസൈറ്റി പോളിഷ് ചെയ്ത് മനോഹരമാക്കി. വിന്റെറിലെ ഇരുണ്ട ബാക്ക് ഗ്രൗണ്ടിൽ വെളുത്ത നിറമുള്ള ഹിമാലയൻ ബേർച്ച് ട്രീകൾ നയന സുഖം തരുന്ന കാഴ്ചയാണ്.

വൈദ്യുതാലങ്കാരത്താൽ പ്രശോഭിതമായ ഗാർഡനിൽ അഴകോടെ ഇലകൊഴിഞ്ഞ് നിൽക്കുന്ന വൃക്ഷങ്ങൾ കാഴ്ചക്കാരെ ആകർഷിക്കുന്നുണ്ട്. സ്പോഞ്ചും സോപ്പ് വെള്ളവും ഉപയോഗിച്ചാണ് പായൽ നീക്കി മരങ്ങളെ. മനോഹരമാക്കുന്നത്. സസക്സിലെ വെസ്റ്റ് ഡീൻ ഗാർഡനിൽ ചെറി ട്രീകളെയും ഗാർഡനർ ടോം ബ്രൗൺ ഇതേ രീതിയിൽ വിന്റർ ട്രീറ്റ്മെന്റ് നടത്തി സുന്ദരമാക്കുന്നുണ്ട്.

 

Other News