ബ്രിട്ടൺ ചാഗോസ് ഐലൻഡിൽ മനുഷ്യാവകാശ ധ്വംസനം നടത്തുകയാണെന്ന് മൗറീഷ്യസ്. ഇവിടേയ്ക്ക് തദ്ദേശവാസികൾക്ക് പ്രവേശനം നിഷേധിക്കുന്നുവെന്ന് വിമർശനം.
മൗറീഷ്യസിനടുത്തുള്ള ചാഗോസ് ഐലൻഡിൽ ബ്രിട്ടൺ മനുഷ്യാവകാശ ധ്വംസനം നടത്തുകയാണെന്ന് മൗറീഷ്യസ് ആരോപിച്ചു. ഇവിടേയ്ക്ക് തദ്ദേശവാസികൾക്ക് പ്രവേശനം നിഷേധിക്കുന്നത് യുണൈറ്റഡ് നേഷന്റെ ഉന്നത കോടതി വിധിക്കെതിരായ നിലപാടാണെന്ന് മൗറീഷ്യസ് പ്രധാനമന്ത്രി പറഞ്ഞു. അരനൂറ്റാണ്ട് മുമ്പാണ് ബ്രിട്ടൺ ചാഗോസ് ദ്വീപിന്റെ നിയന്ത്രണമേറ്റെടുത്തത്.
ബ്രിട്ടന്റെ മുൻ കോളനിയായിരുന്നു മൗറീഷ്യസ്. മൗറീഷ്യസിനോട് ചേർന്നുള്ള ചാഗോസ് ദ്വീപിൽ താമസിച്ചിരുന്ന ആയിരത്തോളം പേരെ ബ്രിട്ടൺ മൗറീഷ്യസിനെ സ്വതന്ത്രമാക്കാനുള്ള ഉടമ്പടിയുടെ രഹസ്യ ഡീലായി ദ്വീപിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. അമേരിക്കയുടെ മിലിട്ടറി ബേസ് സ്ഥാപിക്കാനായിരുന്നു ഇത്. ഇവിടേക്ക് തദ്ദേശവാസികളെ തിരിച്ചു പോകാൻ അനുവദിക്കണമെന്ന് യുൻ ആവശ്യപ്പെട്ടിട്ടും ബ്രിട്ടൺ ഇക്കാര്യം അനുവദിച്ചില്ല. യു എൻ നല്കിയ ആറു മാസക്കാലാവധി അവസാനിച്ചിട്ടും ബ്രിട്ടൺ യാതൊരു നടപടിയും എടുത്തില്ലെന്ന് മൗറീഷ്യസ് പറയുന്നു.