Tuesday, 03 December 2024

ബ്രിട്ടീഷ് ഇന്റലിജൻസ് സർവീസായ MI6 ഹെഡ്ക്വാർട്ടേഴ്സിന്റെ ലേഔട്ട് അടക്കമുള്ള 100 ബ്ളുപ്രിൻറുകൾ നഷ്ടപ്പെട്ടു. ബിൽഡിംഗിൽ പുനർനിർമ്മാണം നടത്തിയ കമ്പനിയെ ഒഴിവാക്കി. വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്.

സൗത്ത് ലണ്ടനിലുള്ള വോക് സാൾ ക്രോസിലെ ബ്രിട്ടീഷ് ഇന്റലിജൻസ് സർവീസായ MI6 ഹെഡ്ക്വാർട്ടേഴ്സിന്റെ ലേഔട്ട് അടക്കമുള്ള 100 ബ്ളുപ്രിൻറുകൾ നഷ്ടപ്പെട്ടു. ഇതേത്തുടർന്ന് ബിൽഡിംഗിൽ പുനർനിർമ്മാണം നടത്തിയ കമ്പനിയെ അടിയന്തിരമായി മാറ്റി. ജെയിംസ് ബോണ്ട് ഫിലിമുകളിൽ ഫീച്ചർ ചെയ്യപ്പെട്ട ബിൽഡിംഗിന്റെ അലാം സിസ്റ്റമടക്കമുള്ളവയുടെ രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ട്. വൻ സുരക്ഷാ വീഴ്ച വ്യാഴാഴ്ചയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പ്രശസ്ത കൺസ്ട്രക്ഷൻ കമ്പനിയായ ബാൽഫോർ ബീറ്റിയാണ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വന്നത്. സുപ്രധാനമായ രേഖകളിൽ കമ്പനിയുടെ സൂപ്പർവൈസർമാർക്ക് മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ സബ് കോൺട്രാക്ടിൽ 40 ലേറെ സ്റ്റാഫ് അവിടെ ജോലി ചെയ്തിരുന്നു. രേഖകൾ നഷ്ടപ്പെട്ടതായി സൂചന ലഭിച്ച ഉടൻ തന്നെ ബിൽഡിംഗ് ലോക്ക് ഡൗൺ ചെയ്തു. സ്റ്റാഫിനെ പുറത്തു പോകാൻ അനുവദിച്ചില്ല. പിന്നീട് ഈ രേഖകളിലധികവും ബിൽഡിംഗിനുള്ളിൽ നിന്ന് കണ്ടെടുത്തു. എന്നാൽ മൾട്ടി മില്യൺ പൗണ്ടിന്റെ റീ കൺസ്ട്രക്ഷൻ കോൺട്രാക്ട് ഇതേത്തുടർന്ന് റദ്ദാക്കി.
 

Other News