Friday, 10 January 2025

ക്രെഡിറ്റ് കാർഡിലെ തുക തിരിച്ചടയ്ക്കാതെ ദീർഘകാലം തുടർന്നാൽ ക്രെഡിറ്റ് അക്കൗണ്ട് സസ്പെൻഡ് ചെയ്യാൻ ബാങ്കുകൾക്ക് അധികാരം. പുതിയ നീക്കം ഫൈനാൻഷ്യൽ കോണ്ടക്ട് അതോറിറ്റിയുടെ നിർദ്ദേശം മൂലം.

ക്രെഡിറ്റ് കാർഡ് പേയ്മെൻറുകൾ മിനിമത്തിൽ സെറ്റ് ചെയ്ത് ദീർഘകാലം കടത്തിൽ തന്നെ കഴിയുന്ന കസ്റ്റമേഴ്സിന്റെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ യുകെയിലെ ബാങ്കുകൾ നീക്കം തുടങ്ങി. ബാർ ക്ലേയിസ്, ലോയിഡ്സ്, റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡ് എന്നീ ബാങ്കുകൾ അതിനായി 18 മാസത്തിലേറെ ക്രെഡിറ്റ് കാർഡ് റീ പേയ്മെൻറിൽ സ്ഥിരമായി ഏറ്റവും കുറഞ്ഞ തുക അടയ്ക്കുന്നവരെ കണ്ടു പിടിച്ചു പേയ്മെൻറ് തുക കൂട്ടാൻ ആവശ്യപ്പെട്ടിരുന്നു. 18 മാസത്തോളം ഇങ്ങനെയുള്ളവരെ ഇതിന്റെ ആവശ്യകത മനസിലാക്കിക്കൊടുക്കാനും ശ്രമം നടത്തി. ഇങ്ങനെ 36 മാസ കാലാവധിയ്ക്കു ശേഷവും അനുകൂലമായി പ്രതികരിക്കാത്ത കസ്റ്റമേഴ്സിന്റെ അക്കൗണ്ടാണ് 2020 ഫെബ്രുവരി മുതൽ സസ്പെൻഡ് ചെയ്യാൻ സാധ്യതയുള്ളത്.

യുകെയിലെ ജനസംഖ്യയുടെ 60 ശതമാനത്തിനും അതായത് ഏകദേശം 30 മില്യൺ ആളുകൾക്ക് ക്രെഡിറ്റ് കാർഡ് ഉണ്ട്. ക്രെഡിറ്റ് കാർഡിലെ തിരിച്ചടവ് മിനിമം ആക്കുന്നതുമൂലം എടുത്ത തുകയേക്കാൾ ഉയർന്ന തുക പലിശ ഇനത്തിലും മറ്റു ചാർജുകളുമായി തിരിച്ചടക്കേണ്ട സ്ഥിതിയാണ് പല കസ്റ്റമേർസിനും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൈനാൻഷ്യൽ കോണ്ടക്ട് അതോറിറ്റി 36 മാസത്തിലേറെയായി കടത്തിൽ തന്നെ സ്ഥിരമായി തുടരുന്ന അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം നല്കിയത്

Other News