Friday, 10 January 2025

ഗ്ലോബൽ മാർക്കറ്റിൽ ഗ്യാസിന്റെ വില പകുതിയായി കുറഞ്ഞു. വീടുകളിലെ എനർജി ബില്ലുകളിൽ അടുത്ത വർഷം കുറവു വരാൻ സാധ്യത.

അടുത്ത വർഷം വീടുകളിലെ എനർജി ബില്ലുകളിൽ കുറവു വരാൻ സാധ്യത തെളിഞ്ഞു. മാർക്കറ്റിൽ ഗ്യാസിന്റെ വില പകുതിയായി കുറഞ്ഞതിനെ തുടർന്നാണിത്. അമേരിക്ക, റഷ്യ, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ ഗ്യാസ് യുകെയിലേയ്ക്ക് എത്തുന്നുണ്ട്. ഇതു മൂലം എനർജി കമ്പനികൾ ഡ്യൂവൽ ഫ്യുവൽ താരിഫ് കുറയ്ക്കുമെന്ന് കരുതുന്നു. യൂറോപ്പിലാകമാനം എനർജി നിരക്കുകൾ കുറഞ്ഞേക്കും.

യുകെ മാർക്കറ്റിൽ കഴിഞ്ഞ പത്തു വർഷത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയാണ് ഗ്യാസിനിപ്പോൾ. ഒരു തെർമ് ഗ്യാസിന് 24.75 പെൻസാണ് സെപ്റ്റംബറിലെ വില. കഴിഞ്ഞ വർഷം ഇതേ സമയത്ത് 55.63 പെൻസായിരുന്നു വില. നിരവധി ഗ്യാസ് കാർഗോ ഷിപ്പുകളാണ് യുകെയിലേയ്ക്ക് ഇപ്പോഴും എത്തി കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ യുകെയിൽ വിന്റർ താപനിലയിലേയ്ക്ക് എത്തിയെങ്കിലും ഗ്യാസ് വില ശരാശരി 40 പെൻസിൽ താഴെ നില്ക്കുകയാണ്. വില വീണ്ടും കുറയുമെന്നാണ് കരുതുന്നത്. ഓഫ് ജെം ഏപ്രിലിൽ എനർജി നിരക്കുകളിൽ കുറവ് വരുത്തും. ഒക്ടോപസ് എനർജി തങ്ങളുടെ 250,000 സ്റ്റാൻഡാർഡ് വേരിയബൾ കസ്റ്റമർസിന്റെ നിരക്ക് 160 പൗണ്ടോളം കുറച്ചിരുന്നു.

Other News