Monday, 23 December 2024

120 മൈൽ സ്പീഡിൽ കുട്ടികളുമായി മോട്ടോർ വേയിലൂടെ പാഞ്ഞ ലാംബോർഗിനി കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

അമിത വേഗതയിൽ കുട്ടികളുമായി മോട്ടോർ വേയിലൂടെ പാഞ്ഞ ലാംബോർഗിനി കാർ പോലീസ് കസ്റ്റഡിയിലെടുത്തു. 120 മൈൽ സ്പീഡിൽ കാർ കംബ്രിയയിലെ കാർലിസിലെ M6 മോട്ടോർവേ ജംഗ്ഷൻ 42 ലൂടെ പോകുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ഇടപെടുകയായിരുന്നു. കുട്ടികളും കാറിന്റെ പുറകിലെ സീറ്റിൽ ഉണ്ടായിരുന്നു.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഡ്രൈവിംഗ് ഹോം ഫോർ ക്രിസ്മസ് എന്ന സീസണൽ ട്യൂൺ കാറിൽ പ്ളേ ചെയ്തുകൊണ്ടാണ് ഡ്രൈവർ കാർ ഓടിച്ചത്. കാർ തടഞ്ഞ പോലീസ് ഡ്രൈവറെ കോടതിയിലേക്ക് റഫർ ചെയ്തു. ഉണ്ടാകാൻ സാധ്യതയുള്ള ഒരു അപകടമാണ് ഒഴിവായത് എന്ന് പോലീസ് ട്വീറ്റ് ചെയ്തു.
 

Other News