Wednesday, 22 January 2025

ഡ്രഗ് ആൻഡ് ആൽക്കഹോൾ ടെസ്റ്റിൽ പരാജയപ്പെടുകയോ സമ്മതം നല്കാതിരിക്കുകയോ ചെയ്ത 12 ട്രെയിൻ ഡ്രൈവർമാരെ സസ്പെൻഡ് ചെയ്തു.

റെയിൽ സേഫ്റ്റി അലർട്ടിനെത്തുടർന്ന് 12 ഡ്രൈവർമാരെ സസ്പെൻഡ് ചെയ്തു. ഡ്രഗ് ആൻഡ് ആൽക്കഹോൾ ടെസ്റ്റിൽ പരാജയപ്പെടുകയോ സമ്മതം നല്കാതിരിക്കുകയോ ചെയ്തവർക്കെതിരെയാണ് നടപടിയുണ്ടായത്. കഴിഞ്ഞ വർഷം ജൂൺ മുതൽ ഉള്ള കാലയളവിൽ ആറ് ഡ്രൈവർമാരുടെ ലൈസൻസ് റെയിൽ വാച്ച്ഡോഗ് റദ്ദാക്കിയിട്ടുണ്ട്. ഇതിൽ നാലുപേർ ഡ്രഗ് ടെസ്റ്റിലും 2 പേർ ആൽക്കഹോൾ ടെസ്റ്റിലും പരാജയപ്പെട്ടവരാണ്.

ആകെ 86 ഡ്രൈവർമാർക്ക് ഇക്കാലയളവിൽ ലൈസൻസ് നഷ്ടപ്പെട്ടിട്ടുണ്ട്. മെഡിക്കൽ ബാക്ക്ഗ്രൗണ്ട്, ട്രെയിനിംഗിലെ പ്രശ്നങ്ങൾ, മെൻറൽ ഹെൽത്ത് എന്നിവയും ഇതിന് കാരണമായിട്ടുണ്ട്. ഈ വർഷം ജൂലൈ മാസത്തിൽ 41 തവണ ട്രെയിനുകൾ റെഡ് സിഗ്നൽ ലംഘിച്ച് മുന്നോട്ട് പോയിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ മുതലുള്ള ഒരു വർഷക്കാലയളവിൽ 304 റെഡ് സിഗ്നൽ ക്രോസിംഗ് നടന്നു. 

Other News