Monday, 23 December 2024

മോട്ടോർവേയുടെ ഹാർഡ് ഷോൾഡറിൽ 81 വയസുള്ള ഗ്രാൻഡ് മദർ ആംബുലൻസിൽ മരിച്ചു. മരണം മെൻറൽ ഹെൽത്ത് ബെഡിനായി 600 മൈൽ യാത്രയ്ക്കൊടുവിൽ.

മെൻറൽ ഹെൽത്ത് യൂണിറ്റിൽ ഒരു ബെഡിനായി 600 മൈൽ യാത്ര ചെയ്യേണ്ടി വന്ന ഗ്രാൻഡ് മദർ വഴി മധ്യേ മരണമടഞ്ഞു. 81 കാരിയായ പെഗി കോപ്മാനാണ് M11 മോട്ടോർ വേയിൽ കേംബ്രിഡ്ജിനടുത്ത് വച്ച് ആംബുലൻസിൽ മരിച്ചത്. ഹാർട്ട് അറ്റാക്കിനെത്തുടർന്നാണ് ക്രിസ്മസിന് മുമ്പ് പെഗി വിടവാങ്ങിയത്. നോർഫോൾക്ക് സ്വദേശിയാണ് അവർ.

മരിക്കുന്നതിന് നാല് ദിവസം മുമ്പാണ് പെഗി കോപ് മാനെ നോർഫോൾക്ക് ഏരിയയിൽ മെന്റൽ ഹെൽത്ത് യൂണിറ്റിൽ ബെഡ് ഇല്ലാത്തതിനാൽ 300 മൈൽ ദൂരത്തുള്ള സോമർസെറ്റിലെ റ്റോൻറണിലേയ്ക്ക് മാറ്റിയത്. ഡിസംബർ 16ന് നോർവിച്ചിൽ ഒരു ബെഡ് ലഭ്യമായതിനെത്തുടർന്ന് ആംബുലൻസിൽ അവിടേയ്ക്ക് യാത്ര ചെയ്യവേയാണ് മരണപ്പെട്ടത്.

Other News