Monday, 23 December 2024

ഡെർബിയിലെ ബർട്ടൺ ടൗൺ സെൻററിൽ നിന്നും 14 വയസുകാരിയെ കാണാതായി. പെൺകുട്ടിയുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് പോലീസ്.

ഞായറാഴ്ച ബർട്ടണിലെ ടൗൺ സെൻററിൽ നിന്നും കാണാതായ14 കാരി പെൺകുട്ടിയെ കണ്ടെത്താൻ പോലീസ് തെരച്ചിൽ ഊർജിതപ്പെടുത്തി. രാവിലെ 11.30 ന് ഡെർബിയ്ക്കടുത്തുള്ള ബർട്ടൺ അപ്പോൺ ട്രെൻഡിലെ ടൗൺ സെൻററിലെ പ്രൈമാർക്ക് ഷോപ്പിംഗ് സെൻററിന് സമീപമാണ് കെയ്റ്റലിൻ റൈറ്റിനെ അവസാനമായി കണ്ടത്. വെളുത്ത മീഡിയം ബിൽഡായ കെയ്റ്റിലിന് കറുത്ത നോസ് റിംഗ് ഉണ്ട്.

അപ്രത്യക്ഷമായ സമയത്ത് റെഡ്, വൈറ്റ്, ബ്ളൂ കളറുള്ള ഹുഡിയും ബ്ളാക്ക് ജോഗിംഗ് ബോട്ടവും വെളുത്ത ട്രെയിനേഴ്സും ധരിച്ചിരുന്നു. പെൺകുട്ടി ബിർമ്മിങ്ങാം ഭാഗത്തേയ്ക്ക് യാത്ര ചെയ്തിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. എന്തെങ്കിലും സൂചന ലഭിക്കുന്നവർ ഡെർബിഷയർ പോലീസിനെ 101 നമ്പരിൽ അറിയിക്കണം.

Other News