‘ഇന്റർവ്യൂ‘ എങ്ങനെ വിജയകരമായി നേരിടാം? ലേഖനം - മിന്റാ സോണി, സൈക്കോളജിക്കൽ കൌൺസിലർ
Minta Sony, Psychological Counsellor
ഇന്റർവ്യൂവിനെ എങ്ങനെ അഭിമുഖീകരിക്കും?. ഇത് ഇന്ന് പല ഉദ്യോഗാർത്ഥികളെയും
വലയ്ക്കുന്ന ഒരു ചോദ്യമാണ്. തയാറെടുപ്പ്, പരിശീലനം, അവതരണം എന്നീ മൂന്ന്
ഘടകങ്ങളാണ് ഇന്‍റര്‍വ്യൂവില്‍ വിജയിക്കാനുള്ള രഹസ്യം. ഒരാളുടെ കഴിവുകള്‍
മനസ്സിലാക്കാനും ജോലിയില്‍ എത്രത്തോളം ശോഭിക്കാനാകുമെന്ന്
വിലയിരുത്താനുമാണ് ഇന്‍റര്‍വ്യൂവിലൂടെ ശ്രമിക്കുന്നത്. സ്വന്തം കഴിവുകള്‍
ഉയര്‍ത്തിക്കാണിക്കാനും കുറവുകള്‍ മറച്ചുവെക്കാനും കഴിയുന്നവര്‍ക്കാണ്
അഭിമുഖപരീക്ഷയെ സുഗമമായി മറികടക്കാനാകുക. എല്ലാ ഇന്റർവ്യൂവിലും പൊതുവായി
ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ടാകും. അത്തരം ചോദ്യങ്ങളെ നേരിടാൻ നേരത്തെ
തന്നെ തയ്യാറെടുക്കണം. ഏതൊരു ഇന്റർവ്യൂവിന് പോകുമ്പോഴും അത്യാവശ്യം
നന്നായിതന്നെ അതിനുവേണ്ടി ഒരുങ്ങുക. അങ്ങനെ ഒരുങ്ങാൻ ശ്രദ്ധിക്കേണ്ട ചില
കാര്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഇന്റർവ്യൂവിനെ നേരിടാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
1) ഏതു കമ്പനിയിലാണോ ഇന്റർവ്യൂവിന് പോകുന്നത്, ആ കമ്പനിയെക്കുറിച്ചുള്ള
എല്ലാ കാര്യങ്ങളും വളരെ ആഴത്തിൽ തന്നെ മുൻകൂറായി മനസ്സിലാക്കിയിരിക്കണം.
അതായത്, കമ്പനിയുടെ ചരിത്രം എന്താണ്, എങ്ങനെയാണ് അത് മുന്നോട്ട് പോകുന്നത്,
കമ്പനി അല്ലെങ്കിൽ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി
തുടങ്ങിയവയെക്കുറിച്ചെല്ലാം അറിവുണ്ടായിട്ട് വേണം ഇന്റർവ്യുവിൽ പങ്കെടുക്കാൻ.
വ്യവസായ മേഖലയെക്കുറിച്ച് (Industry) അറിഞ്ഞിരിക്കണം. നിങ്ങളുടെ അറിവല്ല അവിടെ
അളക്കപ്പെടുന്നത്. പകരം, ആ ജോലിയിൽ നിങ്ങൾ അനുയോജ്യരാണോ? നിങ്ങളുടെ
വ്യക്തിത്വം അതിന് യോജിച്ചതാണോ? ആ കമ്പനിയുമായി പൊരുത്തപ്പെട്ടുപോകാൻ
കഴിവുള്ളവരാണോ നിങ്ങൾ? എന്നിവയെല്ലാം കണ്ടെത്തുന്നതിലായിരിക്കും അവർക്ക്
കൂടുതൽ താല്പ്പര്യം. എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്പനി തിരഞ്ഞെടുക്കുവാൻ കാരണം?
അതിന് ഉത്തരം നൽകുമ്പോൾ ആ കമ്പനിയെക്കുറിച്ച് അത്യാവശ്യം
അറിവുള്ളവരായിരിക്കണം നിങ്ങൾ.
2) സ്വയം പരിചയപ്പെടുത്താന്‍ 10 വാക്കുകളെങ്കിലും പഠിച്ചിരിക്കുക. മിക്കവാറും
ഇന്റര്‍വ്യൂകളില്‍ ഒന്നാമത്തെ ചോദ്യം ‘നിങ്ങള്‍ നിങ്ങളെത്തന്നെ
പരിചയപ്പെടുത്തൂ’ എന്നാകും. ഇതിന് മറുപടിയായി പല ഉദ്യോഗാര്‍ത്ഥികളും സ്വന്തം
പേരു പറഞ്ഞ് അവസാനിപ്പിക്കലാണ് പതിവ്. പോര, നിങ്ങളെപ്പറ്റി 10
വാക്യങ്ങളെങ്കിലും കാണാതെ പഠിച്ച് പറയാന്‍ ശീലിക്കുക
3) ഇന്റർവ്യൂ റൂമിൽ എത്തിയാൽ ഇരിക്കാൻ പറയാതെ കസേരയിൽ കയറി ഇരിക്കരുത്.
ഇരിക്കൂ എന്നു പറഞ്ഞു കഴിഞ്ഞാൽ ശബ്ദം ഇല്ലാതെ ഇരിക്കുക. അകത്തേയ്ക്ക്
കയറുമ്പോൾ തന്നെ “May I come in?” എന്ന് വളരെ ആത്മവിശ്വസത്തോടുകൂടി
ചോദിക്കുന്നതും അവരിൽ നിങ്ങളെക്കുറിച്ച് മതിപ്പുളവാക്കുവാൻ സഹായകരമാണ്.
രാവിലെയാണെങ്കിൽ “Good Morning” എന്നും വൈകുന്നേരമാണെങ്കിൽ “Good Evening”
എന്നും വിഷ് ചെയ്തതിന് ശേഷമായിരിക്കണം അവരുമായുള്ള സംഭാഷണം തുടങ്ങേണ്ടത്.
മുറിയില്‍ പ്രവേശിക്കുംമുമ്പ് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ്
അല്ലെങ്കില്‍ സൈലന്‍റ് ആക്കാന്‍ ശ്രദ്ധിക്കുക.
4) ഇന്റർവ്യൂ സമയത്തു മുഖാമുഖം നോക്കി ആത്മവിശ്വാസത്തോടുകൂടി സംസാരിക്കുക.
നിങൾ സംസാരിക്കുന്നതു ശരി അല്ലെങ്കിൽ പോലും. പറയുന്നത് എന്ത് തന്നെയായാലും
വളരെ ആത്മവിശ്വത്തോടുകൂടി ഭയപ്പെടാതെ അവതരിപ്പിക്കുക. ആത്മാർത്ഥതയും
ആത്മവിശ്വസവും നിറഞ്ഞതാണ് നിങ്ങളുടെ ഉത്തരങ്ങളെങ്കിൽ അത് എപ്പോഴും
ആകർഷകമായവയായിരിക്കും. നിങ്ങളെ കാണുമ്പോൾ തന്നെ അവർക്ക് മതിപ്പുളവാകുന്ന
രീതിയിൽ നല്ല ആത്മവിശ്വാസത്തോടെയും ചിരിച്ച മുഖത്തോടെയും അവരെ
അഭിമുഖീകരിക്കുക. സംസാരിക്കുന്നതിനിടെ കൈകള്‍ കെട്ടുകയോ നിലത്തു നോക്കി
സംസാരിക്കുകയോ ചെയ്യരുത്. നിവര്‍ന്നിരുന്ന് സംസാരിക്കുക. സംസാരിക്കുമ്പോള്‍
ചോദ്യം ചോദിച്ചയാളിനെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുക. ഈ ഇന്റർവ്യൂ
നിങ്ങൾക്ക് കിട്ടിയില്ലെങ്കിൽ ജീവിതം തന്നെ അവസാനിച്ചു എന്ന ചിന്തയും
ഒഴിവാക്കിവേണം ഇന്റർവ്യൂവിൽ പങ്കെടുക്കാൻ.
5) നെഗറ്റീവ് വാക്കുകൾ കഴിവതും ഒഴിവാക്കുക (ഉദാഹരണം : - ഒരു കാര്യം
നിങ്ങൾക്ക് അറിവില്ലകിൽ, അറിവില്ല എന്നു പറയുന്നതിന് പകരം ഞാൻ ആ ഏരിയ ഇപ്പോൾ
പഠിക്കുകയാണ് എന്നു പറയുക). അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വളരെ
സത്യസന്ധമായി ആത്മാർത്ഥമായി ഉത്തരം നൽകുക. കള്ളം പറഞ്ഞ് രക്ഷപ്പെടാമെന്നു
കരുതുന്നത് മണ്ടത്തരമാണ്. കാരണം, ഇന്റർവ്യൂ ബോർഡിൽ ഇരിക്കുന്നവർ അത്രയും
സമർത്ഥന്മാരായിരിക്കും എന്ന് മനസ്സിലാക്കുക.
6) ഇപ്പോൾ ഉള്ള കമ്പനി ജോലി എന്തുകൊണ്ടു ഒഴിവാക്കുന്നു എന്ന ചോദ്യത്തിന്
ഉത്തരം - കൂടുതൽ പഠിക്കാൻ, കൂടുതൽ challenging postil work ചെയ്യാൻ എന്നു
പറഞ്ഞു slowly handling ചെയ്യുക. ഒരിക്കലും സാലറി ഹൈക്കിനു വേണ്ടി ആണ് എന്ന്
പറയരുത്. സംസാരിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെയുള്ള ഹസ്തചലനങ്ങള്‍ നല്ലതാണ്.
അത് നിങ്ങള്‍ക്ക് ഉത്തരം കൃത്യമായി അറിയം എന്നതിന്‍െറ സൂചനയായി അവര്‍ കരുതും.
അനങ്ങാതിരുന്ന് ഉത്തരം പറയുകയല്ല വേണ്ടത്.
7) ഒരിക്കലും പഴയ കമ്പനിയെ കുറിച്ച് മോശമായ കാര്യങ്ങൾ ചർച്ച ചെയ്യാതിരിക്കുക
(Ex : - അവിടെ സാലറി കൂട്ടുനില്ല , കൂടുതൽ വർക്ക് പ്രഷർ ആണ്. മാനേജർ സ്വാഭാവം
മോശമാണ് et.c,). മോശമായ കാര്യങ്ങൾ ചർച്ച ചെയ്താൽ നിങ്ങളെ കുറിച്ച് മോശമായ
ഇമേജ് ഉണ്ടാക്കാൻ മാത്രമേ സഹായിക്കുക ഉള്ളൂ
8) ഇന്റർവ്യൂ സമയത്തു പഴയ കമ്പനിയുടെ ഫിനാൻഷ്യൽ ഡാറ്റ (Sales Figure, Profit
Figure, etc.,) ചോദിച്ചിട്ടുണ്ടെങ്കിൽ, അത് കോൺഫിഡൻസ് ആണ് എന്നു പറഞ്ഞു
ഒഴിഞ്ഞു മാറുക. ഒരിക്കലും ഷെയർ ചെയ്യരുത്. അപ്രതീക്ഷിതമായ ചോദ്യങ്ങള്‍
പ്രതീക്ഷിക്കുക. അത്തരം ചോദ്യങ്ങള്‍ക്കുമുന്നിലും പതറാതെ
പിടിച്ചുനില്‍ക്കാന്‍ കഴിയുകയെന്നതാണ് മിടുക്ക്. പെട്ടെന്ന് ഉത്തരം നല്‍കാന്‍
കഴിയില്ലെങ്കിൽ ചോദ്യ കര്‍ത്താവിനോട് ചോദ്യം ആവര്‍ത്തിക്കാന്‍
ആവശ്യപ്പെടാം. ചോദ്യം കൃത്യമായില്ലെങ്കില്‍ വിശദീകരണം ആവശ്യപ്പെടാം. മറുപടി
പറഞ്ഞശേഷം ഇതു തന്നെയാണോ അവര്‍ ഉദ്ദേശിച്ചതെന്ന് ചോദിക്കാനും
മടിക്കേണ്ടതില്ല.
9) ഫാൻസി ടൈപ്പ് ഡ്രസ്സ് ഒഴിവാക്കുക. ഇന്റർവ്യൂ സമയത്തു ലൈറ്റ് കളർ ഡ്രസ്സ്
ധരിക്കുക. കഴിവതും ഫാൻസി ടൈപ്പ് ഡ്രസ്സ് ഒഴിവാക്കുക. ഒരാളുടെ വസ്ത്രധാരണ രീതി
അയാളുടെ വ്യക്തിത്വത്തെ ചൂണ്ടികാണിക്കുന്ന ഒരു പ്രധാന ഘടകമാണ്. ആഭരണങ്ങള്‍
പരമാവധി കുറക്കുക. ശരീരത്തില്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുന്നയിടങ്ങളില്‍
പച്ച കുത്തുന്നതും പ്രതികൂലഫലമാണുണ്ടാക്കുക. വൃത്തി അടിസ്ഥാനപരമായി
ഉണ്ടായിരിക്കേണ്ട ഘടകമാണെന്ന് പറയേണ്ടതില്ലല്ലോ. ഷേവ് ചെയ്യാത്ത മുഖവും
അശ്രദ്ധമായി നീട്ടിവളര്‍ത്തിയ അഴുക്കു നിറഞ്ഞ നഖങ്ങളും ഒരിക്കലും നല്ല മതിപ്പ്
ഉണ്ടാക്കില്ല. ബയോഡാറ്റയുടെ പകര്‍പ്പുകള്‍ സഹിതം അടുക്കോടെ ഒരു
പോര്‍ട്ട്ഫോളിയോ തയാറാക്കുക. പേപ്പറും പേനയും കൈയില്‍ കരുതുക. ബയോഡാറ്റയുടെ
ഒന്നിലേറെ പകര്‍പ്പുകള്‍ കൈയില്‍ കരുതുന്നത് നല്ലതാണ്. ആവശ്യമായ രേഖകളുടെ
പകര്‍പ്പുകള്‍ ഉണ്ടെന്ന് നേരത്തേ ഉറപ്പാക്കുക.
10) കൃത്യനിഷ്ഠ വളരെ പ്രധാനപ്പെട്ടതാണ് . ഇന്റർവ്യൂ ടൈമിന് 15 മിനിറ്റിനു
മുൻപായി എത്തി ചേരുക. ഇന്റർവ്യൂ പറഞ്ഞിരിക്കുന്ന സമയത്തിനു മുൻപുതന്നെ നിങ്ങൾ
അവിടെ എത്തിയിരിക്കണം. കാരണം, കൃത്യനിഷ്ഠയിൽ നിങ്ങൾക്ക് അപാകതയുണ്ടെങ്കിൽ,
തീർച്ചയായും നിങ്ങൾ ചെയ്യുന്ന ജോലിയിലും ആ അപാകതയുണ്ടെന്ന് തന്നെയാണ് അർത്ഥം.
അതുകൊണ്ട് സമയനിഷ്ഠ പാലിക്കുക. അവസാന നിമിഷം ഓടിപ്പിടിച്ച് എത്തുമ്പോള്‍
അതുവരെ നടത്തിയ മുന്നൊരുക്കങ്ങളൊക്കെ വെറുതെയാകും.
11) ഇന്റർവ്യൂ സമയത്തു ഈ ജോലി എനിക്ക് കിട്ടി എന്നു മനസ്സിൽ വിചാരിച്ചു
സംസാരിച്ചാൽ എല്ലാം പോസിസ്റ്റീവ് ആയിട്ടു വരും. ഒരിക്കലും സാലറി ഫസ്റ്റ്
സ്റ്റേജ് ഇന്റർവ്യൂവിൽ ചർച്ച ചെയ്യാതിരിക്കുക. ചർച്ച വേണ്ടി വന്നാൽ as per
Company Standard എന്നു പറഞ്ഞു handle ചെയ്യുക
12) ഇന്റർവ്യൂ കഴിഞ്ഞാൽ ഒരു ഷേക്ക് ഹാൻഡ് ഓട് കൂടി പിരിയുക. ഇന്റർവ്യൂ
പൂർണ്ണമായി കഴിയുമ്പോൾ അവർക്ക് നിങ്ങൾ കൊടുക്കുന്ന ഷേക്ക്ഹാൻഡ് പോലും
നിങ്ങളുടെ ആത്മവിശ്വാസത്തെ വിലയിരുത്താൻ അവരെ സഹായിക്കുന്ന ഘടകമാണ്.
അതുകൊണ്ടുതന്നെ വളരെ ആത്മവിശ്വസത്തോടുകൂടിയായിരിക്കണം ഷേക്ക്ഹാൻഡ്
കൊടുക്കേണ്ടത്. ഇന്‍റര്‍വ്യൂ കഴിഞ്ഞിറങ്ങുന്നതും
ആത്മവിശ്വാസത്തോടെയായിരിക്കണം. ഇന്‍റര്‍വ്യൂ
നിരാശപ്പെടുത്തിയെങ്കില്‍പ്പോലും പുറത്തിറങ്ങുമ്പോള്‍ ആത്മവിശ്വാസം
പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. കസേര ശബ്ദത്തോടെ തള്ളിനീക്കരുത്.
ഇറങ്ങുന്നതിനു മുമ്പ് അവരോട് നന്ദി പറയുക. മുറിയില്‍നിന്നിറങ്ങുമ്പോള്‍
തിരിച്ചു വിളിക്കാത്തപക്ഷം തിരിഞ്ഞുനോക്കരുത്.
അവസാനമായി ഒരു കാര്യംകൂടി. ഇത് പ്രിയപ്പെട്ട ഉദ്യോഗാർത്ഥികൾ മറക്കാതിരിക്കുക.
ജാഡകളെക്കാളും കെട്ടുകാഴ്ചകളെക്കാളും സത്യസന്ധതയും, എളിമയും ഇന്റർവ്യൂവിൽ
കൂടുതല്‍ മാര്‍ക്ക് നേടാന്‍ നിങ്ങളെ സഹായിക്കും.
നന്ദി...
മിന്റാ സോണി
കല്ലറയ്ക്കൽ, സൈക്കോളജിക്കൽ കൌൺസിലർ, മൂവാറ്റുപുഴ - 9188446305)