വിൻഡോസ് മൊബൈൽ ഹാൻഡ്സെറ്റുകളിൽ ഇന്നു മുതൽ വാട്ട്സ്ആപ്പ് പ്രവർത്തന രഹിതമാകും. പഴയ മോഡൽ ഐഫോണുകൾക്കും ആൻഡ്രോയിഡുകൾക്കും ഇതു ബാധകം.

മൈക്രോസോഫ്റ്റ് വിൻഡോസ് ഫോണുകളിലും വിൻഡോസ് മൊബൈൽ സോഫ്റ്റ് വെയർ ഉപയോഗിക്കുന്ന ഫോണുകളിലും ഇന്ന് മുതൽ വാട്ട് സ്അപ്പ് പ്രവർത്തനരഹിതമാകും. ഇതിനാവശ്യമായ സോഫ്റ്റ് വെയറിന്റെ ഡെവലപ്മെന്റിൽ വാട്ട്സ്ആപ്പിന്റെ ഉടമയായ ഫേസ്ബുക്ക് സപ്പോർട്ട് ചെയ്യാത്തതാണ് കാരണം. ഫോണുകളിലെ സോഫ്റ്റ് വെയർ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ മൈക്രോസോഫ്റ്റ് നേരത്തെ തീരുമാനിച്ചിരുന്നു.

2020 മുതൽ ആപ്പിളിന്റെയും ആൻഡ്രോയിഡിന്റെയും പഴയ മോഡലുകളിലും വാട്ട്സ്ആപ്പിന്റെ പ്രവർത്തനം നിലയ്ക്കും. ആൻഡ്രോയിഡ് വേർഷൻ 2. 3.7 മുതൽ പഴയതോ ഐഒഎസ് 8 മുതൽ പഴയതോ ആയ ഡിവൈസുകളിൽ ഫെബ്രുവരി ഒന്നു മുതൽ വാട്ട്സ്ആപ്പ് ലഭിക്കില്ല.
 

Other News