Wednesday, 22 January 2025

ഡെർബിയിലെ നിന്നും കാണാതായ 14 കാരി പോയത് രഹസ്യ ബോയ്ഫ്രണ്ടിനെ കാണാനെന്ന് അമ്മയുടെ വെളിപ്പെടുത്തൽ. പരിചയപ്പെട്ടത് സ്നാപ്ചാറ്റിൽ. ഇതുവരെ കണ്ടെത്താനായില്ല.

ഡെർബിയിലെ നിന്നും കാണാതായ 14 കാരി പോയത് രഹസ്യ ബോയ്ഫ്രണ്ടിനെ കാണാനെന്ന് പെൺകുട്ടിയുടെ അമ്മ വെളിപ്പെടുത്തി. ഞായറാഴ്ച ബർട്ടണിലെ ടൗൺ സെൻററിൽ നിന്നും കാണാതെ പോം പെൺകുട്ടിയെ കണ്ടെത്താൻ പോലീസ് തെരച്ചിൽ ഊർജിതപ്പെടുത്തി. രാവിലെ 11.30 ന് ഡെർബിയ്ക്കടുത്തുള്ള ബർട്ടൺ അപ്പോൺ ട്രെൻഡിലെ ടൗൺ സെൻററിലെ പ്രൈമാർക്ക് ഷോപ്പിംഗ് സെൻററിൽ സ്വന്തം അമ്മയ്ക്കൊപ്പം ഷോപ്പിംഗിന് എത്തിയതായിരുന്നു കെയ്റ്റലിൻ റൈറ്റ്.

വെളുത്ത മീഡിയം ബിൽഡായ കെയ്റ്റിലിന് കറുത്ത നോസ് റിംഗ് ഉണ്ട്. അപ്രത്യക്ഷമായ സമയത്ത് റെഡ്, വൈറ്റ്, ബ്ളൂ കളറുള്ള ഹുഡിയും ബ്ളാക്ക് ജോഗിംഗ് ബോട്ടവും വെളുത്ത ട്രെയിനേഴ്സും ധരിച്ചിരുന്നു. പെൺകുട്ടി ബിർമ്മിങ്ങാം ഭാഗത്തേയ്ക്ക് ട്രെയിനിൽ യാത്ര ചെയ്തിരിക്കാമെന്ന് കരുതുന്നു. കെയ്റ്റ്ലിന് ക്രിസ്മസ് ഗിഫ്റ്റായി ലഭിച്ച 37 പൗണ്ട് അമ്മ അവളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. അതിൽ നിന്ന് 30 പൗണ്ട് പിൻവലിച്ചിട്ടുണ്ട്. ഇതുമായാണ് കെയ്റ്റിലിൻ ബർട്ടണിൽ നിന്നും പോയത്. ബിർമ്മിങ്ങാം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാൻ പ്രയാസമുള്ളതായി പോലീസ് സ്ഥിരീകരിച്ചതായി കുട്ടിയുടെ അമ്മ പറയുന്നു. കെയ്റ്റിലിന് ഒരു രഹസ്യ ബോയ് ഫ്രണ്ട് ഉണ്ടെന്നുള്ള വിവരം അവളുടെ കൂട്ടുകാരിൽ നിന്നാണ് സംഭവ ശേഷം അമ്മ അറിയുന്നത്.
 

Other News