Monday, 23 December 2024

യുകെയിലെ കാർഷികരംഗം സംരക്ഷിക്കുവാൻ 3 ബില്യൺ പൗണ്ടിന്റെ പ്രത്യേക പാക്കേജുമായി ചാൻസലർ സാജിദ് ജാവേദ്.

ബ്രിട്ടൺ ജനുവരി 31 ന് യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു വരാനിരിക്കെ യുകെയിലെ കാർഷികരംഗം സംരക്ഷിക്കുവാൻ 3 ബില്യൺ പൗണ്ടിന്റെ പ്രത്യേക പാക്കേജ് ചാൻസലർ സാജിദ് ജാവേദ് പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയന്റെ കോമൺ അഗ്രിക്കൾച്ചറൽ പോളിസിയിൽ നിന്നും ഈ വർഷം അവസാനം ബ്രിട്ടൺ പിന്മാറും. ഇതു മൂലം ബ്രസൽസിൽ നിന്നും നേരിട്ട് ലഭിക്കുന്ന കാർഷിക സബ്സിഡികൾ ഇല്ലാതാകും. ഇതു മുന്നിൽക്കണ്ടാണ് അഗ്രിക്കൾച്ചറൽ ഡെവലപ്മെന്റ് പ്രോജക്ടുകൾക്ക് നേരിട്ട് ഫണ്ട് നല്കുന്ന പാക്കേജ് ചാൻസലർ മുന്നോട്ട് വച്ചത്.

പുതിയ പാക്കേജ് അനുസരിച്ച് കർഷകർക്ക് ഫണ്ടുകൾ 2023 വരെ ലഭ്യമാകും. കൃഷിയിറക്കാനും മൃഗങ്ങളെ വളർത്താനും അതുവഴി റൂറൽ കമ്യൂണിറ്റികൾ ഉർജ്ജ സ്വലതയോടെ മുന്നോട്ട് നയിക്കപ്പെടാനും ഈ പാക്കേജ് പ്രയോജനപ്പെടുമെന്ന് എൻവയേൺമെന്റ് സെക്രട്ടറി പറഞ്ഞു. ഇയുവിൽ നിന്ന് ലഭിച്ചിരുന്ന ഫണ്ടിംഗ് തടസമില്ലാതെ കർഷകർക്ക് ലഭിക്കുമെന്ന ഉറപ്പ് അവർക്ക് ആത്മവിശ്വാസം പകരുന്നതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Other News