Monday, 23 December 2024

ലീഡ്സ് ഗ്ലാഡിയേറ്റേഴ്സ് ക്ലബിന്റെ പ്രീമിയർ ലീഗ് അവാർഡുകൾ സമ്മാനിച്ചു.

ലീഡ്സ് ഗ്ലാഡിയേറ്റേഴ്സ് ക്ലബ് ഒരുക്കിയ ലീഡ്സ് പ്രീമിയർ ലീഗ് അവാർഡ് നൈറ്റ് ഡിസംബർ 28 ന് ശനിയാഴ്ച നടന്നു. ഷീപ്സ്കാർ ബാർ ആൻഡ് ഗ്രില്ലിലാണ് അവാർഡ് നൈറ്റ് സംഘടിപ്പിച്ചിരുന്നത്. ലീഡ്സ് പ്രീമിയർ ലീഗ് സീസൺ 2 വിൽ ലീഡ്സ് ഗ്ലാഡിയേറ്റേഴ്സ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ബെസ്റ്റ് ബാറ്റ്സ്മാനായി ലീഡ്സ് ഗ്ലാഡിയേറ്റേഴ്സിലെ അരവിന്ദും ബെസ്റ്റ് ബൗളറായി ജെയിംസും തെരഞ്ഞെടുക്കപ്പെട്ടു. ദീപക്കാണ് ബെസ്റ്റ് ഫീൽഡർ (GH മാസ്റ്റർ ബ്ളാസ്റ്റേഴ്സ്). ബെസ്റ്റ് എമേർജിംഗ് ബാറ്റ്സ്മാനായി സായ്ദീപും ബെസ്റ്റ് എമേർജിംഗ് ബൗളറായി അഫ്സറും ബെസ്റ്റ് എമേർജിംഗ് ആൾറൗണ്ടറായി ജോനാതനും പ്രഖ്യാപിക്കപ്പെട്ടു.

 


2015 ലാണ് ലീഡ്സ് ഗ്ലാഡിയേറ്റേഴ്സ് ക്ലബ് സ്ഥാപിതമായത്. ഞായറാഴ്ചകളിൽ T20 ക്രിക്കറ്റ് കളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കം കുറിച്ചത്. യോർക്ക് ഷയർ ഏരിയയിലും സമീപ പ്രദേശങ്ങളിലുള്ള മുതിർന്നവർക്കും കുട്ടികൾക്കും ക്രിക്കറ്റ് കളിക്കാനുള്ള വേദിയായി മാറിക്കഴിഞ്ഞു ഗ്ലാഡിയേറ്റേഴ്സ് ക്ലബ്.

 

 

 

Other News