ക്രിസ്മസ് ടർക്കി ഡിന്നർ ഒരുക്കി മലയാളികൾ. ചിത്രങ്ങൾ പങ്കുവെച്ച് ഗ്ലോസ്റ്ററിലെ അമ്മ രുചിയും ഡെർബിയിൽ നിന്ന് സ്റ്റാൻലി ചേട്ടനും മാഞ്ചസ്റ്ററിൽ നിന്ന് ഷാനുവും ബിനീഷും ഹള്ളിലെ ജിബി ജോർജും.

ബ്രിട്ടണിലെ ക്രിസ്മസ് ഡിന്നറിലെ പരമ്പരാഗതമായ വിഭവമാണ് ക്രിസ്മസ് ടർക്കി. 4-5 മണിക്കൂറുകൾ ഓവനിൽ വച്ചാണ് ഇത് തയ്യാറാക്കുന്നത്. വെജിറ്റബിൾസും മറ്റ് കൂട്ടുകളും വേണ്ടയളവിൽ ചേർത്ത് വേണ്ട രീതിയിൽ പാചകം ചെയ്താൽ ഇത് രുചികരമായ ഒരു വിഭവമാണ്. മലയാളി കുടുംബങ്ങൾ കേരള രീതിയിലുള്ള ക്രിസ്മസ് പാർട്ടികൾക്കാണ് പ്രാധാന്യം നല്കുന്നത്. എന്നാൽ ടർക്കി ഡിന്നർ തയ്യാറാക്കുന്ന മലയാളി കുടുംബങ്ങളും ഗ്രൂപ്പുകളും യുകെയിലുണ്ട്. ഗ്ലോബൽ ന്യൂസ് പ്രീമിയറിന്റെ അഭ്യർത്ഥന പ്രകാരം അയച്ചുതന്ന അവരുണ്ടാക്കിയ ക്രിസ്മസ് ടർക്കിയുടെ ഫോട്ടോഗ്രാഫുകൾ വായനക്കാരുമായി ഇവിടെ പങ്കുവെയ്ക്കുന്നു.

ഗ്ലോസ്റ്ററിലെ അമ്മ രുചി എന്ന യുട്യൂബ് ചാനൽ കൂട്ടായ്മയിലെ രാജി അനീഷ്, രമ്യ മനോജ്, ആഷ്ലി സാവിയോ എന്നിവർ ചേർന്ന് തയ്യാറാക്കിയ ക്രിസ്മസ് ടർക്കി ഡിന്നറിന്റെ ഫോട്ടോകൾ.

 

 



ഇവന്റ് മാനേജ്മെൻറ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവയിൽ യുകെയിൽ സാന്നിധ്യമറിയിച്ച ഡെർബിയിലെ സ്റ്റാൻലി തോമസും കുടുംബവും തയ്യാറാക്കിയ ക്രിസ്മസ് ടർക്കി ഡിന്നറിന്റെ ഫോട്ടോകൾ.

 

 

 

 

 

ഈസ്റ്റ് യോർക്ക് ഷയറിലെ ഹളളിൽ നിന്നും ജിബി ജോർജും സൃഹൃത്തുക്കളും ചേർന്നൊരുക്കിയ ക്രിസ്മസ് ടർക്കി ഡിന്നറിന്റെ ഫോട്ടോകൾ

 

 

മാഞ്ചസ്റ്ററിൽ സാമൂഹിക രംഗത്ത് സജീവ പ്രവർത്തകരായ ഷാനുവും ബിനീഷും അയച്ചു തന്ന ക്രിസ്മസ് ടർക്കി ഡിന്നറിന്റെ ഫോട്ടോകൾ.

 



 

Other News