Wednesday, 22 January 2025

വിവാഹം ഇനി ചരിത്രത്തിലേയ്ക്ക് മറയുമോ?. യുകെയിലെ ആദ്യ സിവിൽ പാർട്ണർഷിപ്പ് രജിസ്ട്രേഷൻ നടന്നു. വിവാഹത്തിനു സമാനമായ അവകാശങ്ങൾ ലഭിക്കുന്ന രജിസ്ട്രേഷനായി 2020 ൽ ഒരുങ്ങുന്നത് 84,000 സെറമണികൾ.

വിവാഹത്തിന്റെ സിവിൽ വേർഷനായ ആദ്യ പാർട്ണർഷിപ്പ് രജിസ്ട്രേഷൻ യുകെയിൽ നടന്നു. ലണ്ടനിലെ രജിസ്ട്രേഷൻ ഓഫീസിൽ വച്ച് റെബേക്ക സ്റ്റെയിൻ ഫീൽഡും ചാൾസ് കെയ്ഡനും സിവിൽ കപ്പിളുകളായി മാറി. ഇരുവരും ചേർന്ന് അഞ്ചു വർഷം മുമ്പാരംഭിച്ച നിയമയുദ്ധത്തിന് നിയമ പ്രാബല്യം ലഭിച്ചതോടെയാണ് ഇരുവരുടെയും രണ്ടു മക്കളെയും ബന്ധുമിത്രാദികളെയും സാക്ഷി നിർത്തി ഇവർ സിവിൽ പാർട്ണർമാർ ആയത്.

മിക്സഡ് സെക്സിലുള്ളവർക്ക് ഭാര്യാ ഭർത്തൃ പദവികളില്ലാതെ നിയമപരമായി ദമ്പതികളായി മാറാൻ സിവിൽ പാർട്ണർഷിപ്പിലൂടെ കഴിയും. വിവാഹിതർക്കുള്ള എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ഇതിലൂടെ ലഭിക്കും. ടാക്സ് റിലീഫ്, ഇൻഹെരിറ്റൻസ് ടാക്സിൽ നിന്നിളവ്, കുട്ടികളുടെമേൽ കൂട്ടുത്തരവാദിത്വം എന്നിവയും ഇതിലൂടെ ലഭിക്കും. സിവിൽ പാർട്ണർഷിപ്പ് രജിസ്ട്രേഷന് 28 ദിവസത്തെ നോട്ടീസ് നൽകേണ്ടതുണ്ട്.

 

Other News