Monday, 23 December 2024

ബിഗ് ബെൻ 12 തവണ മുഴങ്ങി. 2020 നെ വരവേറ്റ് ബ്രിട്ടൺ. ലണ്ടൻ ഐയിലെ ഫയർ വർക്ക്സ് കാണാനെത്തിയത്‌ 100,000 പേർ. ഗ്ലോബൽ ന്യൂസ് പ്രീമിയറിന്റെ വായനക്കാർക്ക് പുതുവത്സരാശംസകൾ.

ആടിയും പാടിയും ലോകം പുതുവത്സരത്തെ വരവേറ്റു. ലണ്ടനിൽ തെംസ് നദിക്കരയിൽ 100,000 ലേറെപ്പേരാണ് 2020 നെ വരവേൽക്കാൻ എത്തിയത്. ലണ്ടൻ ഐയിലെ ഫയർ വർക്സും സംഗീത നിശയും ബ്രിട്ടണിലെ പുതുവത്സരത്തിന് അകമ്പടിയായി നടന്നു. ഒരു മില്യണിലേറെ ജനങ്ങളാണ് ബ്രിട്ടണിൽ ന്യൂ ഇയറിനെ വരവേൽക്കാൻ പാർട്ടികൾ ഒരുക്കിയത്. ലോകത്തിലെ പ്രധാന നഗരങ്ങളിലെല്ലാം പുതുവർഷത്തെ വരവേൽക്കാൻ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.

ഗ്ലോബൽ ന്യൂസ് പ്രീമിയറിന്റെ എല്ലാ വായനക്കാർക്കും പുതുവത്സരത്തിന്റെ മംഗളങ്ങൾ ആശംസിക്കുന്നു.

ന്യൂസ് ഡെസ്ക്
ഗ്ലോബൽ ന്യൂസ് പ്രീമിയർ

 

 

 

 

Other News