ഏപ്രിൽ മുതൽ മിനിമം വേജ് വർദ്ധിപ്പിക്കും. 25 വയസിൽ കൂടുതലുള്ളവർക്ക് 6.2 ശതമാനം വരുമാനം കൂടും. കുറഞ്ഞ വേതനം മണിക്കൂറിന് £8.72.
ഏപ്രിൽ മുതൽ മിനിമം വേജ് മണിക്കൂറിന് £8.72 ആകും. 25 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിലവിലുള്ള നാണ്യപ്പെരുപ്പത്തിന്റെ നാലിരട്ടിയോളമാണ് വർദ്ധന നടപ്പാക്കുന്നത്. മൂന്നു മില്യണിലേറെ ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിൽ മിനിമം വേജ് £8.21 ആണ്. ഒരു ഫുൾ ടൈം വർക്കർക്ക് £930 ഒരു വർഷം കൂടുതലായി നേടാനാകും.
21-24 വയസുകാർക്ക് £8.20 ഉം 18-20 വയസുകാർക്ക് £6.45 ഉം 18 വയസിൽ താഴെയുള്ളവർക്ക് £4.55 ഉം അപ്രന്റീസുകൾക്ക് £4.15 ആയും മിനിമം വേജ് വർദ്ധിക്കും. 2024 ആകുമ്പോഴേയ്ക്കും നാഷണൽ മിനിമം വേജ് 10.50 പൗണ്ടാക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി തെരഞ്ഞെടുപ്പ് വാഗ്ദാനം നല്കിയിരുന്നു. എന്നാൽ അത് തിരുത്തി സാമ്പത്തിക സ്ഥിതി ഭദ്രമെങ്കിൽ മാത്രമേ ഇതു സാധിക്കൂ എന്നാക്കിയിട്ടുണ്ട്.