Wednesday, 22 January 2025

ഇന്ത്യയിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് യുവതിയുടെ കുടുംബം നീതി തേടി നിയമയുദ്ധം തുടരുന്നു. കോടതിയിൽ പൂർത്തിയായത് 176 ഹിയറിംഗുകൾ.

ഇന്ത്യയിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് യുവതിയുടെ മാതാപിതാക്കൾ തങ്ങൾക്ക് നീതി നടപ്പാക്കിത്തരണമെന്ന് ആവശ്യപ്പെട്ട്‌ നിയമയുദ്ധം തുടരുന്നു. പ്രിൻസസ് ബിയാട്രീസിന്റെ സുഹൃത്തായ സാറാ ഗ്രോവ്സ് 2013 ഏപ്രിലിൽ ആണ് ജമ്മുകാശ്മീരിൽ വച്ച് ദാരുണമായി മരണപ്പെട്ടത്. അഡ്വഞ്ചർ ട്രാവലർ ആയ സാറാ ഗ്രോവ്സ് ഏഴ് ആഴ്ചക്കാലം ഇന്ത്യയിൽ ചെലവഴിച്ചിരുന്നു. 24 കാരിയായ സാറാ തന്റെ ബോയ് ഫ്രണ്ടായ ഇന്ത്യാക്കാരനായ സമീർ ഷോഡയോടൊപ്പം ആയിരുന്നു. ജമ്മുവിൽ ഹൗസ് ബോട്ടിൽ കഴിയുമ്പോളാണ് കുത്തേറ്റ് മരിച്ചത്.

കൊലപാതകിയെന്നു കരുതുന്ന ഡച്ച്കാരൻ റിച്ചാർഡ് ഡെ വിറ്റിനെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കോടതിയിൽ ഇതുവരെയും കുറ്റവിചാരണ തുടങ്ങിയിട്ടില്ല. ഇതുവരെ 176 ഹിയറിംഗുകൾ നടന്നു. നിരവധി തവണ നീട്ടിവച്ച കോടതി നടപടികളിൽ അവസാനത്തേത് ജഡ്ജിയുടെ അസൗകര്യം കാരണം മാറ്റി വയ്ക്കുകയായിരുന്നു.



മാഞ്ചസ്റ്ററിലെ കാത്തലിക് സെൻറ് മേരീസ് ബോർഡിംഗ് സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ സാറാ ഗ്രോവ്സ് പിന്നീട് മാതാപിതാക്കളോടൊപ്പം ഗേൺസിയിലേക്ക് താമസം മാറ്റുകയായിരുന്നു. സാക്ഷികളെ വിചാരണ ചെയ്യാനുളള താമസവും ജമ്മു കാശ്മീരിലെ സുരക്ഷാ പ്രശ്നങ്ങളും വിചാരണയെ ബാധിക്കുന്നതായി സാറയുടെ പിതാവ് വിക്ടർ ഗ്രോവ്സ് പറയുന്നു. ഇതിനിടെ 2014 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കേസുമായി ബന്ധപ്പെട്ട നിരവധി രേഖകൾ നശിച്ചുപോയിരുന്നു. തന്റെ മകളുടെ ജീവനെടുത്തവരെ ശിക്ഷിക്കും വരെ പോരാടുമെന്ന് സാറയുടെ പിതാവ് പറയുന്നു.

Other News