Sunday, 06 October 2024

ഫോറെക്സ് ട്രേഡിംഗ് വഴി ഒരു മാസം 100,000 പൗണ്ട് വരുമാനമുണ്ടാക്കി എന്നവകാശപ്പെട്ട സ്റ്റുഡന്റിനെതിരെ അന്വേഷണം തുടങ്ങി.

ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിലെ ബിസിനസിലൂടെ ഒരു മാസം 100,000 പൗണ്ടിലേറെ ഉണ്ടാക്കിയെന്ന് അവകാശപ്പെട്ട സ്റ്റുഡന്റിനെതിരെ അന്വേഷണം തുടങ്ങി. ഗുർവിൻ സിംഗ് എന്ന 20 കാരനായ മെഡിസിൻ സ്റ്റുഡൻറിനെതിരേയാണ് തട്ടിപ്പ് സംശയിച്ച് നടപടി തുടങ്ങിയത്. കഴിഞ്ഞ വർഷമാദ്യം 200 പൗണ്ടുപയോഗിച്ച് താൻ 100,000 പൗണ്ട് ഉണ്ടാക്കിയെന്ന് ഗുർവിൻ സിംഗ് പരസ്യപ്പെടുത്തിയിരുന്നു.

ഈ ജനുവരിയിൽ ഒരു മില്യൺ പൗണ്ട് വരുമാനമുണ്ടാക്കുമെന്ന് ഗുർവിൻ സിംഗ് പ്രഖ്യാപിച്ചിരുന്നു. വിലയേറിയ കാറുകളും ലൈഫ് സ്റ്റൈലും ഗുർവിൻ സിംഗിന് ഇൻസ്റ്റാഗ്രാമിൽ 170,000 ഫോളോവേഴ്സിനെ നേടിക്കൊടുത്തു. പ്ളി മൗത്തിൽ ഷോപ്പിംഗിനിടെ 2000 പൗണ്ടിന് തുല്യമായ പത്ത് പൗണ്ടിന്റെ നോട്ടുകൾ നല്കി സോഷ്യൽ മീഡിയയിൽ താരമായിരുന്നു. ഗുർവിൻ സിംഗും അതുമായി ബന്ധപ്പെട്ട രണ്ടു ബിസിനസുകളും അനധികൃത സാമ്പത്തിക ഇടപാടുകളാണ് നടത്തുന്നത് എന്ന് ഫൈനാൻഷ്യൽ കോണ്ടക്ട് അതോറിറ്റി കണ്ടെത്തുകയായിരുന്നു. ലൈസൻസുണ്ടെന്ന് പറയുന്ന കമ്പനിയിലേക്ക് എന്നു തെറ്റിദ്ധരിപ്പിച്ച് നിക്ഷേപങ്ങൾ സ്വീകരിച്ച് ബഹാമാസിലെ മറ്റൊരു കമ്പനിയ്ക്ക് കൈമാറിയിരുന്നതായി സംശയിക്കുന്നു.

 

Other News