ലണ്ടൻ ഹീത്രു എയർപോർട്ടിനടുത്ത് ഉണ്ടായ അപകടത്തിൽ ബ്രിട്ടീഷ് എയർവെയ്സിന്റെ മൂന്നു ക്യാബിൻ ക്രൂ മെമ്പേഴ്സ് കൊല്ലപ്പെട്ടു.

ന്യൂ ഇയർ ഈവിൽ ലണ്ടൻ ഹീത്രു എയർപോർട്ടിനടുത്ത് ഉണ്ടായ അപകടത്തിൽ ബ്രിട്ടീഷ് എയർവെയ്സിന്റെ മൂന്നു ക്യാബിൻ ക്രൂ മെമ്പേഴ്സ് കൊല്ലപ്പെട്ടു. രാത്രി 11.40 ന് ഒരു വെളുത്ത ടൊയോട്ട യാരിസും മെഴ്സിഡസ് ട്രക്കും. സ്റ്റാൻവെല്ലിലെ ബെഡ് ഫോന്റ് റോഡിൽ കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന 25, 23 വയസ് പ്രായമുള്ള രണ്ടു പുരുഷന്മാരും 20 വയസുള്ള യുവതിയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. 25 വയസുള്ള മറ്റൊരു സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവറെ പരിശോധനകൾക്കായി ഹോസ്പിറ്റലിലേയ്ക്ക് പോലീസ് മാറ്റിയിരുന്നു. എയർലൈനുകളുടെ കേറ്ററിംഗ്, കാർഗോ അടക്കമുള്ളവ കൈകാര്യം ചെയ്യുന്ന ഡിനാറ്റ കമ്പനിയുടേതാണ് ട്രക്ക്. ക്യാബിൻ ക്രൂവിന്റെ വിയോഗത്തിൽ ബ്രിട്ടീഷ് എയർവെയ്സ് അതീവ ദു:ഖം രേഖപ്പെടുത്തി. ബിഎ ഏഞ്ചൽസ് ഫണ്ട് എന്ന പേരിൽ ആരംഭിച്ച ഗോ ഫണ്ട് മി മെമ്മറി പേജിൽ ഇതുവരെ 10,000 പൗണ്ടിലേറെ കളക്ട് ചെയ്തിട്ടുണ്ട്.