ടെസ്കോയുടെ സ്കാൻ ആസ് യു ഷോപ്പിംഗിൽ ക്യാഷ് പേയ്മെന്റ് നിർത്തലാക്കുന്നു. ജനുവരി 13 മുതൽ ഇത് പ്രാബല്യത്തിൽ വരും.
ക്യാഷ് ഉപയോഗിച്ചുള്ള ഷോപ്പിംഗ് ടെസ്കോയുടെ സ്കാൻ ആസ് യു ഷോപ്പ് അറേഞ്ച്മെന്റ് നിർത്തലാക്കാൻ തീരുമാനിച്ചു. ഇനി മുതൽ കാർഡ് പേയ്മെന്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ. ടെസ്കോയിൽ ഷോപ്പിംഗ് നടത്തുമ്പോൾ ക്ലബ് കാർഡുമായി ലിങ്ക് ചെയ്ത ബാർകോഡ് സ്കാനർ ഉപയോഗിച്ച് ഓരോ ഐറ്റവും സ്കാൻ ചെയ്യുകയും അത് ബാഗിലോ ട്രോളിയിലോ ആക്കി പേയ്മെന്റ് ഏരിയയിൽ എത്തി ക്യാഷായോ കാർഡായോ പേ ചെയ്യുകയും ചെയ്യാമായിരുന്നു.
ജനുവരി 13 മുതൽ ഇത് പ്രാബല്യത്തിൽ വരും. സ്കാൻ ആസ് യു ഷോപ്പിലെ ഐറ്റങ്ങൾ സെൽഫ് ചെക്ക് ഔട്ടിലോ മറ്റു റ്റില്ലുകളിലോ ക്യാഷ് അല്ലെങ്കിൽ കാർഡ് പേയ്മെൻറ് നടത്താൻ കഴിയും. ക്യാഷ് പേയ്മെന്റ് നിർത്തലാക്കുന്ന കാര്യം റസീപ്റ്റുകളിൽ ടെസ്കോ പ്രിന്റ് ചെയ്ത് കസ്റ്റമേഴ്സിന് മുന്നറിയിപ്പ് നല്കിത്തുടങ്ങിയിട്ടുണ്ട്.