Wednesday, 22 January 2025

മൈഗ്രേനും തലവേദനയും മൂലം എൻഎച്ച്എസിൽ കഴിഞ്ഞ വർഷം അഡ്മിറ്റ് ആയത് 108,711 പേർ. ചികിത്സാച്ചെലവ് 400 മില്യൺ പൗണ്ട്.

മൈഗ്രേനും തലവേദനയും മൂലം ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിൽ 14 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. 2014-15 ൽ 95,548 പേർ അഡ്മിറ്റായപ്പോൾ 2018-19ൽ അത് 108,711 ആയി. മൈഗ്രേൻ ചികിത്സയ്ക്കായി 250 മില്യൺ പൗണ്ടും തലവേദയ്ക്കായി 150 മില്യണും എൻഎച്ച്എസ് ചിലവഴിച്ചു. ഭാവിയിൽ 16,500 എമർജൻസി അഡ്മിഷനുകൾ കുറയ്ക്കാനാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് പദ്ധതിയിടുന്നത്.

16നും 69 നും ഇടയിൽ പ്രായമുള്ളഏകദേശം 10 മില്യൺ ആളുകൾ മൈഗ്രേൻ മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. ഇതു മൂലം 3 മില്യൺ സിക്ക് ലീവുകൾ എടുക്കപ്പെടുന്നുണ്ട്. 4.4 ബില്യൺ പൗണ്ടിന്റെ നഷ്ടം സാമ്പത്തിക മേഖലയിൽ ഇത് ഉണ്ടാക്കുന്നുണ്ട്. എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ പ്ളാൻ അനുസരിച്ച് ലോക്കൽ ഹെൽത്ത് ഗ്രൂപ്പുകൾക്ക് റ്റൂൾ കിറ്റുകൾ നല്കും. ഓരോ ഏരിയയിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ അവലോകനം ചെയ്ത് പരിഹാരമാർഗങ്ങൾ ഇവർ കണ്ടെത്തണം.

മൈഗ്രേനും തലവേദനയും ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട് ഉള്ള ലക്ഷണങ്ങളും മറ്റു വിവരങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കണമെന്നതാണ് അടുത്ത നിർദ്ദേശം. ഇവർക്കു ഫാമിലി ഡോക്ടർമാരുടെ സർവീസ് എത്രയും പെട്ടെന്ന് ലഭ്യമാക്കും.

Other News