"മമ്മി ഓൺ ദി ഫ്ളോർ". അമ്മ സ്ട്രോക്ക് വന്ന് വീണു. ഐപാഡുപയോഗിച്ച് ഫേസ്ടൈമിൽ ഡാഡിയെ വിളിച്ച് ജീവൻ രക്ഷിച്ചത് അഞ്ചു വയസുകാരി
അഞ്ചു വയസുള്ള മകളുടെ തക്ക സമയത്തുള്ള ഇടപെടൽ മൂലം സ്ട്രോക്ക് വന്ന് വീണ അമ്മയുടെ ജീവൻ രക്ഷിക്കാനായി. 35 വയസുള്ള മേരി കോൺസ്റ്റന്റിന് സ്ട്രോക്ക് ഉണ്ടാവുകയും കോർക്കിലുള്ള വീട്ടിലെ കിച്ചണിൽ ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വീഴുകയുമായിരുന്നു. അഞ്ചു വയസുള്ള മകൾ പ്രിയ അടുത്തുണ്ടായിരുന്നു. തന്റെ അമ്മയ്ക്ക് എന്തോ സംഭവിച്ചുവെന്ന് മനസിലാക്കിയ പ്രിയ ഐപാഡിൽ തന്റെ ഡാഡിയെ വിളിച്ചു. പ്രിയയുടെ ഡാഡി ഡാമിയൻ ഗാൽവിൻ ജോലി സ്ഥലത്തേയ്ക്കുള്ള കാർ യാത്രയിലായിരുന്നു.
തന്റെ മൊബൈലിൽ മകളുടെ പേര് കണ്ടപ്പോൾ സാധാരണ ഡ്രൈവിംഗിനിടയിൽ ഫോൺ എടുക്കാത്ത ഡാമിയൻ കോൾ അറ്റൻഡ് ചെയ്തു. മമ്മി തറയിൽ വീണു കിടക്കുകയാണെന്നും എഴുന്നേൽക്കാൻ കഴിയുന്നില്ലെന്നും പ്രിയ ഡാഡിയോട് പറഞ്ഞു. കരഞ്ഞുകൊണ്ട്, തറയിൽ വീണു കിടക്കുന്ന അമ്മയെ പ്രിയ ഡാഡിയ്ക്ക് കാണിച്ചു കൊടുത്തു.
ഉടൻ തന്നെ കാർ സൈഡിലൊതുക്കി ഡാമിയൻ മേരിയുടെ സഹോദരിയെയും ഭർത്താവിനെയും വിളിച്ചു. അവർ ഉടൻ തന്നെ വീട്ടിലെത്തി ആംബുലൻസ് വിളിക്കുകയായിരുന്നു. ലോക്ക് ചെയ്തിരുന്ന ഡോർ തുറക്കാൻ കഴിയാതെ ബുദ്ധിമുട്ടിയെങ്കിലും പ്രിയ അകത്ത് നിന്ന് ഡോർ തുറന്നു തന്റെ ഡാഡിയെ വീട്ടിൽ പ്രവേശിപ്പിച്ചു. ഉടൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച മേരിയ്ക്ക് ബ്ളഡ് ക്ളോട്ട് ഉണ്ടായതായി കണ്ടെത്തുകയും ചെയ്തു. സ്വന്തം അമ്മയുടെ ജീവൻ രക്ഷിച്ച ഫേസ്ടൈമിനെക്കുറിച്ചുള്ള ഗൗരവമൊന്നും പ്രിയയ്ക്ക് മനസിലായിട്ടില്ല. മകൾ തക്ക സമയത്ത് അറിയിച്ചതുകൊണ്ടാണ് മേരിയുടെ ജീവൻ രക്ഷിക്കാനായതെന്നു ഡോക്ടർമാർ പറഞ്ഞു.
Trending News
യോർക്ക് സിറ്റി സെന്ററിൽ കാറുകൾക്ക് നിരോധനം വരുന്നു. 2030 ൽ സിറ്റി കാർബൺ ന്യൂട്രൽ ആകും.