Monday, 23 December 2024

യുക്മ ചാരിറ്റി ഫൗണ്ടേഷൻ ബോർഡ് മെമ്പർ ഷെഫീൽഡിലെ വർഗീസ് ഡാനിയേലിന്റെ പിതാവ് നിര്യാതനായി. സംസ്കാരം ഞായറാഴ്ച നടക്കും.

യുക്മ യോർക്ക് ഷയർ ആൻഡ് ഹംബർ റീജിയണിന്റെ മുൻ സെക്രട്ടറിയും യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ബോർഡ് മെമ്പറുമായ ഷെഫീൽഡിലെ വർഗീസ് ഡാനിയേലിന്റെ പിതാവ്, റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥനായ മല്ലശേരി വള്ളിക്കാലായിൽ വി.എ ഡാനിയേൽ (83) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിൽ നിന്നാരംഭിക്കും. തുടർന്ന് രണ്ടു മണിക്ക് പൂങ്കാവ് മല്ലശേരി സെൻറ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ മൃതദേഹം സംസ്കരിക്കും. ഭാര്യ: മറിയക്കുട്ടി ഡാനിയേൽ, മക്കൾ: ദീനാമ്മ റോയ്, അന്നമ്മ ഡാനിയേൽ, എലിസബത്ത് ഫിലിപ്പ്, വർഗീസ് ഡാനിയേൽ.

Other News