Wednesday, 22 January 2025

ബ്രിട്ടണിലെ ഏറ്റവും വലിയ ദി റാഡ്ഫോർഡ്സ് ഫാമിലി വീണ്ടും സന്തോഷപൂർവ്വം വളരുന്നു. 2020 ൽ ജനിക്കാൻ പോകുന്നത് ബേബി നമ്പർ 22. അമ്മയ്ക്ക് പ്രായം 44. 11 ആൺകുട്ടികളും 10 പെൺകുട്ടികളും.

നാല്പത്തിനാലുകാരിയായ സ്യു റാഡ്ഫോർഡ് തന്റെ 22 മത്തെ ബേബിക്ക് ജന്മം നല്കാൻ ഒരുങ്ങുന്നു. 2019 തങ്ങൾക്ക് അത്ര നല്ല വർഷമായിരുന്നില്ലെന്ന് ദി റാഡ്ഫോർഡ്സ് ഫാമിലി കരുതുന്നു. സ്യുവിന്റെ പിതാവും ഭർത്താവ് നോയലിന്റെ മാതാവും മരിച്ചു. ഒൻപതു വയസുകാരിയായ റ്റില്ലിക്ക് കാലിന് ഓപ്പറേഷനും ആവശ്യമായി വന്നിരുന്നു. 2020 പുതിയ ബേബിയുടെ വരവോടെ ഐശ്വര്യം നിറഞ്ഞതായിരിക്കുമെന്ന് ഇവർ കരുതുന്നു. ലങ്കാഷയറിലെ മോർകാമ്പെയിലാണ് ഇവർ താമസിക്കുന്നത്.


സ്യൂവിന് ഇൻസ്റ്റാഗ്രാമിൽ 186,000 ഫോളോവേഴ്സ് ഉണ്ട്. യൂ ട്യൂബ് ചാനലിൽ 100K സബ്സ്ക്രൈബേഴ്സും ഉണ്ട്. മൂത്ത മകൻ ക്രിസിന് 30 വയസുണ്ട്. ഇളയ മകൻ ബോണിക്ക് ഒരു വയസ്. മക്കളിൽ 11 ആൺകുട്ടികളും പത്ത് പെൺകുട്ടികളും ഉണ്ട്. പിറക്കാനിരിക്കുന്ന 22 മത്തെ ബേബി പെൺകുട്ടിയാണ്. മൂന്നു ഗ്രാൻഡ്ചിൽഡ്രനും ഇവർക്കുണ്ട്. മൂത്തവർ പലരും വീടുവിട്ട് സ്വന്തമായി താമസിക്കുന്നു. എന്നാൽ ഇപ്പോഴും 12 മക്കൾ ഇവരോടൊപ്പമാണ്.

 

Other News