Thursday, 07 November 2024

അന്തരീക്ഷ മലിനീകരണം മനുഷ്യന്റെ അസ്ഥികളെ ക്ഷയിപ്പിക്കുന്നു. സ്പൈനും ഹിപ്പും ഇതുമൂലം ദുർബലമാകുമെന്ന് ഇന്ത്യയിൽ പഠനം നടത്തിയ സ്പാനിഷ് റിസർച്ചർമാർ.

കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള സിറ്റികളിൽ താമസിക്കുന്നവർക്ക് ശരീരത്തിലെ അസ്ഥികളുമായി ബന്ധപ്പെട്ട് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി ബാഴ്സിലോണയിലെ റിസർച്ചർമാർ കണ്ടെത്തി. ഇന്ത്യയിലെ 4000 പേരിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹൈദരാബാദിലെ സിറ്റിക്ക് തൊട്ടു പുറത്തുള്ള 28 വില്ലേജുകളിലെ താമസക്കാരിൽ 2009-2012 കാലയളവിലാണ് നിരീക്ഷണം നടത്തിയത്.

മലിനീകരിക്കപ്പെട്ട വായു ശ്വസിക്കുന്നതുമൂലം അസ്ഥികൾക്ക് ബലക്ഷയമുണ്ടാവുകയും എളുപ്പം തകരുന്ന അവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. വായുവിലെ ടോക്സിക് മാറ്റർ ശ്വസനം വഴി രക്തത്തിൽ കലരുകയും അത് അസ്ഥികളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യാം. ഇത് അസ്ഥികളുടെ ഏജിങ്ങ് പ്രോസസിനെ ത്വരിതപ്പെടുത്തും.

പർട്ടിക്കുലേറ്റ് മാറ്റർ PM2.5 ഉം ബ്ളാക്ക് കാർബണും അന്തരീക്ഷത്തിൽ എത്രയുണ്ടെന്ന് സ്പാനിഷ് റിസർച്ചർമാർ നീരീക്ഷിച്ചിരുന്നു. ഇവ രണ്ടും പെട്രോൾ, ഡീസൽ എന്നിവയുടെ പുകയിൽ നിന്ന് ഉത്ഭവിക്കുന്നതാണ്. PM2.5 ന്റ അളവ് ഒരു ക്യൂബിക് മീറ്ററിൽ 33 മൈക്രോഗ്രാം ആണെന്ന് കണ്ടെത്തി. ഇത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നിഷ്കർഷിച്ചിരിക്കുന്ന അഭിലഷണീയമായ 10 മില്ലിഗ്രാം/ മീറ്റർ ക്യൂബ് നിരക്കിലും വളരെ കൂടുതലായിരുന്നു. ലണ്ടനിൽ ഇത് 13ഉം ന്യൂയോർക്കിൽ 12 ഉം സിഡ്നിയിൽ 10 ഉം ആണ്.

അന്തരീക്ഷ മലിനീകരണം ബോൺ ഡെൻസിറ്റിയിലും കുറവ് വരുത്തുന്നുണ്ട്. ലംബാർ സ്പൈനിലും ഹിപ്പിലും നടത്തിയ എക്സ് റേ പഠനങ്ങൾ ഇത് ശരിവയ്ക്കുന്നതായിരുന്നു. കാർബണിന്റെ അളവിൽ ഉണ്ടാകുന്ന ഓരോ മൂന്നു മില്ലിഗ്രാം/ മീറ്റർ ക്യൂബ് വർദ്ധനയും സ്പൈനൽ ബോൺ മാസിൽ -0.5 ഗ്രാമിന്റെയും ഹിപ്പിൽ - 0.13 ഗ്രാമിന്റെയും കുറവ് വരുത്തുന്നുണ്ട്.

Other News