ഇരുന്ന കസേര തകർന്ന് താഴെ വീണു. യോർക്ക് ഷയറിലെ നഴ്സ് ഡയറ്റിംഗ് തുടങ്ങി. കുറഞ്ഞത് 37 കിലോഭാരം. അങ്ങനെ സിമ്മി സ്ളിം ആയി.
സിമ്മി ശർമ്മ എന്ന 47 കാരി നഴ്സ് ഡയറ്റിംഗ് തുടങ്ങിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. ഒരിക്കൽ ഇരുന്ന കസേര തകർന്ന് തറയിൽ വീണു. തന്റെ ശരീരഭാരം നിയന്ത്രിക്കേണ്ടതിനെക്കുറിച്ച് കാര്യമായി സിമ്മി ചിന്തിച്ചത് അപ്പോഴാണ്. സിമ്മി ശർമ്മ മെന്റൽ ഹെൽത്ത് നഴ്സായി നോർത്ത് യോർക്ക് ഷയറിൽ ജോലി ചെയ്യുന്നു. സിമ്മിയുടെ ഭാരം 107 കിലോയിൽ ആയിരിക്കുമ്പോഴാണ് കസേര തകർന്ന് വീണത്.
പരമ്പരാഗത ഹിന്ദു കുടുംബത്തിൽ ജനിച്ചു വളർന്ന സിമ്മിയുടെ വീട്ടിൽ ആഘോഷങ്ങളൊക്കെ വൻ സദ്യയൊരുക്കിയാണ് എക്കാലവും കൊണ്ടാടിയിരുന്നത്. പിതാവാണ് കുടുംബത്തിലെ പ്രധാന പാചകക്കാരൻ. ചപ്പാത്തിയും കറികളും മധുര പലഹാരങ്ങളും ആവശ്യത്തിലേറെ ഉണ്ടാവും. കുടുംബസ്നേഹത്തിന്റെ പ്രതീകമായിരുന്നു ഭക്ഷണം, അത് വേണ്ടുവോളം താനാസ്വദിച്ചിരുന്നുവെന്ന് സിമ്മി പറയുന്നു.
30 വയസ് ആയപ്പോഴേയ്ക്കും ബ്ലഡ് പ്രഷറും പ്രീ ഡയബറ്റിക് കണ്ടീഷനും ഉണ്ടെന്ന് കണ്ടെത്തി. കസേരയിൽ നിന്ന് വീഴ്ച കൂടിയായപ്പോൾ സിമ്മി സ്ളിമ്മിംഗ് വേൾഡ് ഡയറ്റിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോൾ 47 വയസുള്ള സിമ്മിയുടെ ഭാരം 70 കിലോയായി കുറഞ്ഞു.