Wednesday, 22 January 2025

ഇറാന്റെ മിലിട്ടറി കമാൻഡർക്കെതിരെയുള്ള ആക്രമണം അമേരിക്ക നടത്തിയത് ബ്രിട്ടനെ അറിയിക്കാതെ. ശത്രുക്കളെ അൽഭുതപ്പെടുത്തുന്നത് കീഴ് വഴക്കമെങ്കിലും സഖ്യകക്ഷികളോട് വേണ്ടെന്ന് ടോറി ലീഡർ.

ഇറാന്റെ മിലിട്ടറി കമാൻഡർക്കെതിരെയുള്ള ആക്രമണം അമേരിക്ക നടത്തിയത് ബ്രിട്ടനെ അറിയിക്കാതെയെന്ന് സൂചന. മിഡിൽ ഈസ്റ്റിൽ ബ്രിട്ടന്റെ 400 മിലിട്ടറി ട്രൂപ്പഗംങ്ങൾ അമേരിക്കയോട് ചേർന്ന് വിവിധ ഓപ്പറേഷനുകളിൽ നിലവിൽ പങ്കെടുക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് നേരിട്ട് ഉത്തരവിട്ട എയർ സ്ട്രൈക്കിനെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് അറിവുണ്ടായിരുന്നില്ല.
ഇറാന്റെ മിലിട്ടറി കമാൻഡറെ അമേരിക്ക വെള്ളിയാഴ്ച വ്യോമാക്രമണത്തിലൂടെ വധിക്കുകയായിരുന്നു.

ഇറാക്കിലെ ബാഗ്ദാദ് എയർപോർട്ടിൽ വച്ചാണ് കമാൻഡർ ക്വാസിം സൊലൈമാനിയെയും മറ്റ് സൈനിക പ്രമുഖരെയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ട ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത്. സിറിയയിലെയും മിഡിൽ ഈസ്റ്റിലെയും ഇറാന്റെ എല്ലാ സൈനികനീക്കങ്ങളും ആസൂത്രണം ചെയ്തിരുന്നത് കമാൻഡർ ക്വാസിം സൊലൈമാനി ആയിരുന്നു.
ഇറാനിയൻ കമാൻഡറും മറ്റു സീനിയർ കമാൻഡർമാരും ബാഗ്ദാദ് എയർപോർട്ടിൽ നിന്ന് പുറത്തേയ്ക്ക് രണ്ടു കാറുകളിൽ പോകുമ്പോൾ ആണ് അമേരിക്ക ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഇതിൽ കമാൻഡർ അടക്കം ഏഴോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

അമേരിക്ക നടത്തുന്ന പ്രധാന സൈനിക നീക്കങ്ങളുടെ വിവരങ്ങളൊന്നും വൈറ്റ് ഹൗസ് സഖ്യകക്ഷികളുമായി പങ്കുവെയ്ക്കാത്തത് ആശങ്കയുണ്ടാക്കുന്നുവെന്ന് ടോറി എം.പിയും കോമൺസ് ഫോറിൻ അഫയേഴ്സ് കമ്മിറ്റി മുൻ ചെയർമാനുമായ റ്റുഗൻഡാറ്റ് പറഞ്ഞു. ശത്രുക്കളെ ആക്രമണങ്ങളിലൂടെ അൽഭുതപ്പെടുത്തുന്നത് കീഴ് വഴക്കമെങ്കിലും സഖ്യകക്ഷികളോട് അത് വേണ്ടെന്ന് അദ്ദേഹം ടോറി ലീഡർ വിമർശിച്ചു.
 

Other News