Wednesday, 22 January 2025

എം വൺ മോട്ടോർവേയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടു ഡ്രൈവർമാർ മരിച്ചു. ജംഗ്ഷൻ 12 മുതൽ 13 വരെയുള്ള സൗത്ത് ബൗണ്ട് മോട്ടോർവേ നാളെ രാവിലെ വരെ ഭാഗികമായി അടച്ചു.

ലൂട്ടണിൽ എം വൺ മോട്ടോർ വേയിൽ ഉണ്ടായ അപകടത്തിൽ രണ്ടു ലോറി ഡ്രൈവർമാർ മരണമടഞ്ഞു. ഒരു ലോറിയുടെ ക്യാബിൻ പൂർണമായി തകർന്നു. മറ്റൊന്ന് മോട്ടോർ വേയിൽ നിന്ന് പുറത്തേയ്ക്ക് പതിച്ചു. രണ്ടു ഡ്രൈവർമാരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇതേത്തുടർന്ന് ബെഡ്ഫോർഡ് ഷയർ പോലീസ് മോട്ടോർവേ ഇരു ദിശകളിലും അടച്ചു.

ഇന്നു രാവിലെ 6.40 നാണ് അപകടം നടന്നത്. ജംഗ്ഷൻ 12 മുതൽ 13 വരെയുള്ള മോട്ടോർവേ നാളെ രാവിലെ വരെ ഭാഗികമായി അടഞ്ഞു കിടക്കുമെന്ന് ഹൈവേ ഏജൻസി അറിയിച്ചു. ക്രാഷായ ലോറികൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാനുള്ള ഊർജിത പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ലോറി ക്രാഷ് ബാരിയർ ഇടിച്ചു തകർത്താണ് മുന്നോട്ട് പോയത്. എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ല.

മോട്ടോർ വേ ഇരു ദിശകളിലും അടച്ചതിനെ തുടർന്ന് വൻ ട്രാഫിക് ജാം രൂപപ്പെട്ടിരുന്നു. എഫ് എ കപ്പ് മത്സരം കാണാനിറങ്ങിയവരും ഹോളിഡേ കഴിഞ്ഞ് തിരിച്ചു പോകുന്നവരുമായ ആയിരങ്ങളാണ് മോട്ടോർ വേയിൽ കുടുങ്ങിയത്. 

Other News