Wednesday, 22 January 2025

അയർലണ്ടിന്റെ പ്രധാനമന്ത്രി ലിയോ വാരാഡ്കറുടെ പിതാവ് മഹാരാഷ്ട്രക്കാരൻ. ഇത്തവണ ന്യൂഇയർ ആഘോഷിച്ചത് പിതാമഹന്മാരുടെ നാട്ടിൽ കുടുംബസമേതം.

ഐറിഷ് പ്രൈം മിനിസ്റ്റർ ഇത്തവണ ന്യൂ ഇയർ ആഘോഷിച്ചത് ഗോവയിലാണ്. കുടുംബസമേതമാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്. തികച്ചും സ്വകാര്യ സന്ദർശനമായിരുന്നു. ലിയോ വാരാഡ്കറുടെ പിതാവ് മഹാരാഷ്ട്രക്കാരനാണ്. സിന്ധുദുർഗിലെ വാരാഡ് വില്ലേജിലാണ് അദ്ദേഹത്തിന്റെ പിതാവ് അശോക് വാരാഡ്കർ ജനിച്ചത്. 1960 കളിൽ ആണ് ഡോക്ടറായ അശോക് വാരാഡ്കർ യുകെയിലേയ്ക്ക് കുടിയേറുന്നത്.


സന്തോഷം പകരുന്ന അത്യപൂർവ്വ നിമിഷങ്ങളായിരുന്നു തന്റെ പിതാവിന്റെ നാട്ടിൽ ലഭിച്ചതെന്ന് ഐറിഷ് പ്രൈം മിനിസ്റ്റർ പറഞ്ഞു. കുടുംബത്തിലെ മൂന്നു തലമുറക്കാർ അവിടെ ആഘോഷത്തിമർപ്പിലായിരുന്നു. കൂടാതെ ഗ്രാമവാസികളും പ്രൈംമിനിസ്റ്ററിന് ആശംസകൾ നേരാൻ എത്തിയിരുന്നു. അവിടെയുള്ള അമ്പലങ്ങളിൽ അദ്ദേഹം ദർശനം നടത്തി. ഇത് പൂർണമായും സ്വകാര്യ സന്ദർശനമായിരുന്നെങ്കിലും ഭാവിയിൽ ഔദ്യോഗിക സന്ദർശനം നടത്താൻ താത്പര്യപ്പെടുന്നതായി ഐറിഷ് പ്രൈം മിനിസ്റ്റർ സൂചിപ്പിച്ചു.


ഇതിന് മുമ്പ് അഞ്ചു തവണ ഇന്ത്യയിൽ സന്ദർശിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് പിതാവിന്റെ ജന്മഗ്രാമത്തിൽ അദ്ദേഹം എത്തുന്നത്. ഗോവയിലാണ് ഐറിഷ് പി.എം ന്യൂ ഇയർ ആഘോഷിച്ചത്. 2017 ജൂണിലാണ് ലിയോ വാരാഡ്കർ അയർലണ്ടിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.

 

Other News