Wednesday, 22 January 2025

ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ ഇംഗ്ലീഷ് മലയാളം കമ്മ്യൂണിറ്റികൾ പുതുവത്സരം സംയുക്തമായി ആഘോഷിച്ചു.

ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ ഇംഗ്ലീഷ് മലയാളം കമ്മ്യൂണിറ്റികൾ പുതുവത്സരം സംയുക്തമായി ആഘോഷിച്ചു . ആരാധനയോടെ ആരംഭിച്ച ചടങ്ങുകൾക്ക്‌ വലിയ പങ്കാളിത്തം ഉണ്ടായിരുന്നു. തന്റെ വചനസന്ദേശത്തിൽ വികാരി ഫാദർ ജോർജ് തോമസ് ചേലക്കൽ പരിശുദ്ധ അമ്മയെ തങ്ങളുടെ ജീവിതത്തിൽ ചേർത്ത് നിർത്തുവാനും. അമ്മയിലൂടെ ക്രിസ്തുവിൽ പുതിയ സൃഷ്ടിയാകുവാൻ ആവശ്യപ്പെട്ടു. ഒരിടവേളയ്ക്കുശേഷം മദർ ഓഫ് ഗോഡ് ദേവാലയത്തിൽ പുനരാരംഭിച്ച പുതുവത്സര ആരാധനയും തുടർന്നുള്ള വിശുദ്ധ കുർബാനയും പതിവ് ആഘോഷങ്ങളിൽ നിന്ന് മാറി വേറിട്ടൊരു അനുഭവമായി.

Other News