വായുമർദ്ദത്തിൽ വ്യതിയാനം വന്നതിനെ തുടർന്ന് ഫ്ളൈറ്റ് പെട്ടെന്നുയർന്നു. എയർ ഹോസ്റ്റസ് മറിഞ്ഞ് വീണ് കാൽ ഏഴിടത്ത് ഒടിഞ്ഞു.
മിഡ് അറ്റ്ലാന്റിക്കിൽ പറക്കുകയായിരുന്ന ഫ്ളൈറ്റ് വായുമർദ്ദത്തിലെ വ്യതിയാനത്തിൽ പെട്ടെന്നുയർന്നതിനെ തുടർന്ന് എയർ ഹോസ്റ്റസ് മറിഞ്ഞ് വീണ് കാൽ ഏഴിടത്ത് ഒടിഞ്ഞു. 27 കാരിയായ ഈഡൻ ഗാരിറ്റിയ്ക്കാണ് അപകടം സംഭവിച്ചത്. കേറ്ററിംഗ് ട്രോളി തള്ളുകയായിരുന്നു ഗാരിറ്റി ഈ സമയം. ആടിയുലഞ്ഞ വിമാനം പെട്ടെന്ന് 500 അടി ഉയരത്തിലേയ്ക്ക് കുതിക്കുകയായിരുന്നു.
ഫ്ളൈറ്റ് ക്യൂബയിൽ നിന്ന് മാഞ്ചസ്റ്ററിലേയ്ക്ക് പോകുമ്പോഴാണ് അപകടം നടന്നത്. ഫിബുല അഞ്ചിടത്തും റ്റിബിയ ഒരിടത്തും ഒടിഞ്ഞു. പാദത്തിലും പല സ്ഥലങ്ങളിൽ പൊട്ടലുണ്ടായി. കാലിൽ സ്പ്ളിന്റ് ഇട്ട് പെയിൻ കില്ലർ കൊടുത്താണ് ഗാരിറ്റിയെ മാഞ്ചസ്റ്റർ വരെ എത്തിച്ചത്. തോമസ് കുക്കിന്റെ ഫ്ളൈറ്റിലാണ് സംഭവം നടന്നത്. കമ്പനി 2019 സെപ്റ്റംബറിൽ അഡ്മിനിസ്ട്രേഷനിലേയ്ക്ക് പോവുന്നതിന് ഒരു മാസം മുമ്പാണിത്.