Wednesday, 22 January 2025

ഫിൻലാൻഡിൽ ഇനി വർക്കിംഗ് ഡേകൾ നാലു മാത്രം. ആറു മണിക്കൂർ വീതം ജോലി ചെയ്യണം. ബാക്കി സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് നയം മാറ്റമെന്ന് പ്രൈം മിനിസ്റ്റർ സന്നാ മാരിൻ.

ഫ്ളെക്സിബിൾ വർക്കിംഗ് പാറ്റേൺ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഫിൻലാൻഡിൽ ഇനി വർക്കിംഗ് ഡേകൾ നാലായി കുറയ്ക്കും. ആറു മണിക്കൂർ വീതം ജോലി ചെയ്താൽ മതിയാകും. ബാക്കി സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് നയം മാറ്റമെന്ന് പ്രൈംമിനിസ്റ്റർ സന്നാ മാരിൻ വ്യക്തമാക്കി. 34 കാരിയായ സന്നാ മാരിൽ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗവൺമെന്റ് ഹെഡാണ്. ഒരു കുഞ്ഞിന്റെ അമ്മയായ അവർ നാലു കക്ഷികളുടെ സഖ്യ സർക്കാരിനാണ് നേതൃത്വം നല്കുന്നത്. ഇതിലെ എല്ലാ പാർട്ടികളുടെയും നേതാക്കൾ വനിതകളാണ്. ഇതിൽ മൂന്നു പേർ 35 വയസിൽ താഴെ പ്രായം ഉള്ളവരാണ്.

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതോടൊപ്പം ഹോബികളിലും സംസ്കാരിക പ്രവർത്തനങ്ങളിലും ഏർപ്പെടാനും ഇത് ജനങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് ഫിൻലൻഡ് പ്രധാനമന്ത്രി പറയുന്നു. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ട്രാൻസ്പോർട്ട് മിനിസ്റ്ററായിരുന്ന സന്നാ മാരിൻ തന്റെ വകുപ്പിൽ കുറഞ്ഞ മണിക്കൂർ വർക്കിംഗ് രീതി നടപ്പാക്കുകയും അത് പ്രയോജനപ്രദമെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. നിലവിൽ അഞ്ചു ദിവസം എട്ട് മണിക്കൂർ വീതമെന്നതാണ് ഫിൻലൻഡിലെ വർക്കിംഗ് പാറ്റേൺ.

Other News