Wednesday, 22 January 2025

യുകെയിലെ യൂണിവേഴ്സിറ്റികൾ കേന്ദ്രീകരിച്ചും ഡ്രഗ് ഗാംഗുകൾ. ഡീലർമാർ ബിസിനസ് നടത്തുന്നത് സ്റ്റുഡന്റായി അഡ്മിഷൻ നേടി.

യുകെയിലെ യൂണിവേഴ്സിറ്റികൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വില്പന വിപുലമാക്കാൻ ഡ്രഗ് ഗാംഗുകൾ പുതിയ അടവുകൾ സ്വീകരിക്കുന്നു. ഡീലർമാർ ബിസിനസ് നടത്തുന്നത് സ്റ്റുഡന്റായി അഡ്മിഷൻ നേടിയാണ് എന്നാണ് പുതിയ വിവരം. ഇതിനായി തന്ത്രപ്രധാനമായ സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇവർ കോഴ്സുകളിൽ ചേരുന്നുണ്ട്. പിന്നീട് അവിടുത്തെ അക്കോമെഡേഷൻ സൗകര്യം ഇവർ ഡ്രഗ് സെയിലിന്റെ ബേസ് ആക്കി മാറ്റുന്നു.100 ലേറെ കൗണ്ടി ലൈൻ ഗാംഗുകൾ വെയിൽസിൽ ഇപ്പോൾ സജീവമാണെന്ന് നാഷണൽ ക്രൈം ഏജൻസി സ്ഥിരീകരിച്ചു.

ക്ലാസ് എ ഡ്രഗുകളാണ് കാമ്പസുകളിൽ കൂടുതലായി വിൽക്കപ്പെടുന്നത്. യുകെയിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്നവരാണ് കൂടുതലും ഡീലർമാരായി സ്റ്റുഡൻറ് വേഷം അണിയുന്നത്. ചില ഗാംഗുകൾ ഡീലർമാരാകുന്നവർക്ക് യൂണിവേഴ്‌സിറ്റിയിൽ ചേരാനുള്ള ചിലവ് ഓഫർ ചെയ്യും. അതിനു ശേഷം ഡ്രഗ് സെയിലിലൂടെ പണം തിരിച്ചുപിടിക്കുകയും ഡീലർമാർക്ക് അവരുടേതായ വിഹിതം നൽകുകയും ചെയ്യും. ഡ്രഗുമായി ബന്ധപ്പെട്ട മരണങ്ങൾ വർദ്ധിക്കുന്നത് ഈ രംഗത്ത് ബോധവൽക്കരണം നടത്തുന്നവരെ ആശങ്കയിലാക്കുന്നുണ്ട്.

കെൻറിലെ യൂണിവേഴ്സിറ്റിയിൽ ഫിസിയോ തെറാപ്പി കോഴ്സിന് ചേർന്ന് മയക്കുമരുന്ന് വ്യാപാരം നടത്തിയ വ്യക്തിയെ 30 മാസം തടവിന് കോടതി ശിക്ഷിച്ചിരുന്നു. കൊക്കെയിൻ, ഹെറോയിൻ, കാനബിസ് എന്നിവ യൂണിവേഴ്സിറ്റിയിൽ സപ്ളൈ ചെയ്ത ഇയാൾ കെന്റിലെ ഗില്ലിങ്ങാമിലെ കോഴ്സിന്റെ മറവിലാണ് ഇത് നടത്തിവന്നിരുന്നത്.

Other News