Monday, 23 December 2024

യുകെയിലെ ടോപ്പ് കമ്പനികളുടെ സിഇഒമാരുടെ ശമ്പളം മണിക്കൂറിന് 900 പൗണ്ട്. ന്യൂ ഇയറിലെ ആദ്യ മൂന്നുദിവസം കൊണ്ട് ഒരു ശരാശരി ജോലിക്കാരന്റെ വാർഷിക വരുമാനം ഇവർ അക്കൗണ്ടിലാക്കി.

യുകെയിലെ ഫൈനാൻഷ്യൽ ടൈംസ് സ്റ്റോക്ക് എക്സ്ചേഞ്ചിലെ FTSE 100 ചീഫ് എക്സിക്യൂട്ടീവുമാർ ന്യൂഇയറിലെ ആദ്യ മൂന്നുദിനങ്ങളിൽ ഒരു ശരാശരി ജോലിക്കാരന്റെ വാർഷിക വരുമാനത്തിന് തത്തുല്യമായ തുക പോക്കറ്റിലാക്കി. ജനുവരി 6 തിങ്കളാഴ്ച അഞ്ചു മണിയോടെ 29,500 പൗണ്ടോളം ടേക്ക് ഹോം പേയ്മെന്റ് ഇവർ നേടിക്കഴിഞ്ഞു. FTSE 100 ബോസുമാരുടെ 2018 ലെ സാലറി ശരാശരി 3.46 മില്യൺ പൗണ്ടായിരുന്നു. അതായത് മണിക്കൂറിൽ ഏകദേശം 900 പൗണ്ടാണ് ഇവർക്ക് ലഭിക്കുന്നത്. ഒരു സാധാരണ ജോലിക്കാരന് മണിക്കൂറിന് ലഭിക്കുന്ന ശരാശരി നിരക്ക് 14.37 പൗണ്ടാണ്.

യുകെയിൽ ഓരോ തലത്തിലും ജോലി ചെയ്യുന്നവർ തമ്മിലുള്ള പേ ഗ്യാപ്പ് ആശങ്കയുണ്ടാക്കുന്നതാണെന്ന് ബിസിനസ് സെക്രട്ടറി ആൻഡ്രിയ ലീഡ്സം പറഞ്ഞു. ശമ്പളനിരക്കുകളിൽ യൂറോപ്പിൽ തന്നെ ഏറ്റവും കൂടിയ അസമത്വമുള്ള രാജ്യമായി യുകെ മാറിയിരിക്കുന്നതായി ഡയറക്ടർ ഓഫ് ഹൈപേ സെൻറർ ലൂക്ക് ഹിൽഡ്യാർഡ് അഭിപ്രായപ്പെട്ടു. 2020 മുതൽ യുകെയിൽ പൊതുവിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന 250 ൽ കൂടുതൽ ജോലിക്കാരുള്ള ഏത് കമ്പനിയും സിഇഒയുടെയും ശരാശരി ജോലിക്കാരന്റെയും ശമ്പള അനുപാതം പ്രസിദ്ധീകരിക്കണം. കൂടാതെ ശമ്പള വ്യത്യാസത്തിന് ഉള്ള കാരണങ്ങളും വിശദീകരിക്കേണ്ടതുണ്ട്.

 

ADVERTISEMENT

Xaviers Chartered Certified Accountants and Registered Auditors Preston, Wigan and  Manchester

 

Other News