Thursday, 19 September 2024

ഇറാനിയൻ മിലിട്ടറി കമാൻഡർ ക്വാസിം സൊലൈമാനിയുടെ ഫ്യൂണറിൽ പങ്കെടുത്തത് വൻ ജനാവലി. റോയൽ നേവിയും മിലിട്ടറി ഹെലികോപ്ടറുകളും അടിയന്തിര ഓപ്പറേഷനുള്ള തയ്യാറെടുപ്പിൽ. അമേരിക്കയും ഇറാനും സംയമനം പാലിക്കണമെന്ന് ബ്രിട്ടൺ.

ഇറാന്റെ ടോപ്പ് മിലിട്ടറി കമാൻഡർ ക്വാസിം സൊലൈമാനിയെ അമേരിക്ക ബാഗ്ദാദിൽ വച്ച് വധിച്ചതിനെ തുടർന്ന് ഗൾഫ് മേഖലയിൽ ഉടലെടുത്ത സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ബ്രിട്ടന്റെ റോയൽ നേവിയും മിലിട്ടറി ഹെലികോപ്ടറുകളും അടിയന്തിര ഓപ്പറേഷനുള്ള തയ്യാറെടുപ്പ് തുടങ്ങി. ഈ മേഖലയിലുള്ള ബ്രിട്ടന്റെ വസ്തുവകകളും പൗരന്മാരെയും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ഡിഫൻസ് സെക്രട്ടറി ബെൻ വാലസ് ഹൗസ് ഓഫ് കോമൺസിനെ അറിയിച്ചു. അമേരിക്കയും ഇറാനും സംയമനം പാലിക്കണമെന്നും ബ്രിട്ടൺ ആവശ്യപ്പെട്ടു.

ബ്രിട്ടൺ ഇറാനിൽ സൈനികാക്രമണം നടത്താൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും തള്ളിക്കളയാനാവില്ലെന്ന് ഡിഫൻസ് സെക്രട്ടറി പറഞ്ഞു. ഇറാന്റെ ആക്രമണത്തിൽ ബ്രിട്ടീഷ് പൗരന്മാർക്ക് ജീവഹാനിയുണ്ടായാൽ നല്കുന്ന തിരിച്ചടി ആനുപാതികം ആയിരിക്കില്ലെന്നുള്ളതിന് ഒരു സംശയവും വേണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. എന്നാൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഹൗസ് ഓഫ് കോമൺസിൽ ഗൾഫിലെ സ്ഥിതിവിശേഷവുമായി ബന്ധപ്പെട്ട് പ്രതികരിക്കാത്തതിനെ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ വിമർശിച്ചു. ഇറാനിയൻ മിലിട്ടറി കമാൻഡർ ക്വാസിം സൊലൈമാനിയുടെ ഇന്ന് നടന്ന ഫ്യൂണറിൽ വൻ ജനാവലിയാണ് പങ്കെടുത്തത്.

Other News