Monday, 23 December 2024

ഗ്രാജുവേഷനു ശേഷം 26,575 പൗണ്ട് ഒരു വർഷം വരുമാനം നേടാൻ തുടങ്ങുന്നതു മുതൽ സ്റ്റുഡൻറ് ലോൺ തിരിച്ചടയ്ക്കാൻ ആരംഭിക്കണം. ലോണുകളുടെ മോണിട്ടറിംഗും റീപേയ്മെന്റും മെച്ചപ്പെടുത്തുന്ന രീതിയിൽ ഓൺലൈൻ സംവിധാനത്തിൽ മാറ്റം വരുത്തുന്നു.

പുതിയതായി നിലവിൽ വരുന്ന ഓൺലൈൻ റീപേയ്മെന്റ് സംവിധാനം തങ്ങളുടെ സ്റ്റുഡൻറ് ലോണിനെക്കുറിച്ച് കൃത്യതയാർന്ന വിവരങ്ങൾ ഗ്രാഡ്യുവേറ്റുകൾക്ക് ലഭ്യമാക്കുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് എഡ്യൂക്കേഷൻ അറിയിച്ചു. സ്റ്റുഡൻറ് ലോൺസ് കമ്പനി റീപേയ്മെൻറ് സിസ്റ്റം ആധുനികവത്കരിക്കുകയാണ് ഇതിലൂടെ ചെയ്യന്നത്. ലോണിൽ എത്ര ബാലൻസ് ഉണ്ടെന്നും എങ്ങനെ ഫലപ്രദമായി ലോണിനെ മാനേജ് ചെയ്യാമെന്നതും അടക്കമുള്ള പ്രയോജനങ്ങൾ ഇതിൽ ലഭ്യമാകും.

ലോൺ ഓവർ പേയ്മെന്റുകൾ ഒഴിവാക്കുന്നതിനായി ലോൺ തീരുന്ന ഘട്ടത്തിൽ സാലറി ഡിഡക്ഷൻ ഒഴിവാക്കി ഡയറക്ട് ഡെബിറ്റ് ഏർപ്പെടുത്തണമെന്ന് ഗവൺമെൻറ് അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ ലോൺ റീപേയ്മെന്റിനായി ഒരു വെബ്സൈറ്റ് ഉണ്ടെങ്കിലും അതിലും മെച്ചപ്പെട്ട സംവിധാനങ്ങളോടെയുള്ള ഓൺലൈൻ സിസ്റ്റമാണ് ഈ വർഷം ലോഞ്ച് ചെയ്യുന്നത്.

ഒരു വർഷം 9,250 പൗണ്ടാണ് ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ട്യൂഷൻ ഫീസ്. ഇത് ലോണായി ലഭിക്കും. ഗ്രാജുവേഷനു ശേഷം 26,575 പൗണ്ട് ഒരു വർഷം വരുമാനം നേടാൻ തുടങ്ങുന്നതു മുതൽ ലോൺ തിരിച്ചടയ്ക്കാൻ ആരംഭിക്കണം. ഇതിനു മുകളിൽ ലഭിക്കുന്ന വരുമാനത്തിന്റെ ഒൻപത് ശതമാനമാണ് തിരിച്ചടയ്ക്കേണ്ടത്.

Other News