Wednesday, 22 January 2025

ഇറാക്കിലെ രണ്ട് അമേരിക്കൻ മിലിട്ടറി ബേസുകൾക്ക് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. മിലിട്ടറി കമാൻഡർ ക്വാസിം സൊലൈമാനിയെ വധിച്ചതിന് തിരിച്ചടിയെന്ന് ഇറാൻ. ആക്രമണം പെന്റഗൺ സ്ഥിരീകരിച്ചു.

അമേരിക്ക -ഇറാൻ പോര് ഗൾഫ് മേഖലയിൽ കൂടുതൽ സംഘർഷത്തിലേയ്ക്ക് നീങ്ങുന്നു. അമേരിക്കയുടെ രണ്ട് മിലിട്ടറി ബേസുകൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. മിലിട്ടറി കമാൻഡർ ക്വാസിം സൊലൈമാനിയെ അമേരിക്ക വധിച്ചതിന് തിരിച്ചടിയാണ് ഇതെന്ന് ഇറാൻ പ്രഖ്യാപിച്ചു. "മർട്ടിയർ സൊലൈമാനി" എന്ന് പേരിട്ട ഓപ്പറേഷൻ ടെഹ്റാനിലെ റെവലൂഷനറി ഗാർഡിന്റെ എയ്റോസ്പേസ് ഡിവിഷനാണ് നടത്തിയത്.

ആക്രമണം നടന്നതായി പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഡസനിലേറെ മിസൈലുകൾ പതിച്ചതായി കരുതുന്നു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സൈനികർ ഈ ബേസുകളിൽ ഉണ്ട്. വിവരങ്ങൾ അമേരിക്കൻ ഇന്റലിജൻസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ധരിപ്പിച്ചു. അമേരിക്കൻ ഭാഗത്ത് ജീവഹാനി ഉണ്ടായോയെന്ന് അറിവായിട്ടില്ല. അൽ അസാദ്, ഇർബിൽ ബേസുകളാണ് ആക്രമിക്കപ്പെട്ടത്.

Other News